പഠന സാമഗ്രി - ഇന്ത്യയുടെ പ്രഥമ പൗരൻ - രാഷ്ട്രപതി

study material PDF in malayalam

രാഷ്‌ട്രപതി 
ഇന്ത്യയുടെ പ്രഥമ പൗരനാണ് രാഷ്‌ട്രപതി. ഭരണഘടനയനുസരിച്ച് ഇന്ത്യൻ യൂണിയന്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ നിക്ഷിപ്തമായിരിക്കുന്നതു രാഷ്ട്രപതിയിലാണ്. ജനപ്രതിനിധികളാണ് തിരഞ്ഞെടുപ്പിലൂടെ രാഷ്ട്രപതിയെ കണ്ടെത്തുന്നത്. അഞ്ചു വർഷമാണ് രാഷ്ട്രപതിയുടെ കാലാവധി. തിരഞ്ഞെടുപ്പിന്റെ  തിരഞ്ഞെടുപ്പ് കമ്മിഷനാണ്. ഇന്ത്യൻ ഭരണഘടനയുടെ അഞ്ചാം പാർട്ടിൽ ഒന്നാം ഭാഗത്തിലെ 52 മുതൽ 78 വരെയുള്ള ആർട്ടിക്കിളുകളിലാണ് രാഷ്ട്രപതിയെക്കുറിച്ചും ഉപരാഷ്ട്രപതിയെ കുറിച്ചും പരാമർശിക്കുന്നത്.


രാഷ്ട്രപതിയാകാൻ 
മുപ്പത്തിരണ്ട് വയസ് പൂർത്തിയായ ഇന്ത്യൻ പൗരനായ ഏതൊരാൾക്കും രാഷ്ട്രപതിയാകാം. ഈ വ്യക്തിക്ക് പാർലമെൻറ് അംഗമാവാനുള്ള യോഗ്യതകളുണ്ടായിരിക്കണം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയോ അവയുടെ നിയന്ത്രണത്തിലുള്ള മറ്റ് അധികാര സ്ഥാപനങ്ങളുടെയോ ആദായകരമായ പദവികൾ വഹിക്കുന്ന ആളാകാനും പാടില്ല.

രാഷ്ട്രപതിയുടെ ഭവനം 
ന്യൂഡൽഹിയിലെ റെയ്‌സിനാ ഹിൽസിലാണ് രാഷ്‌ട്രപതി ഭവൻ സ്ഥിതി ചെയ്യുന്നത്. 1950 വരെ വൈസ്രോയി ഹൗസ് എന്നാണ് ഇതറിയപ്പെട്ടിരുന്നത്. സർ എഡ്‌വേഡ്‌ ലുട്യൻസ് എന്ന ശില്പിയുടേതാണ് രാഷ്‌ട്രപതി ഭവന്റെ രൂപകൽപന. 340 മുറികളുള്ള ഈ ഭവനവും പരിസരവും 330 ഏക്കറുണ്ട്. ഇന്ത്യയ്ക്ക് പുറമെ ബ്രിട്ടൻ, ഗ്രീസ്, പേർഷ്യ എന്നീ രാജ്യങ്ങളിലെ വാസ്തുശില്പ ശൈലി ഉപയോഗിച്ചാണ് രാഷ്‌ട്രപതി ഭവന്റെ നിർമാണം.

നിയമനവും രാജിയും 
രാഷ്‌ട്രപതി സത്യപ്രതിജ്ഞ ചെയ്യുന്നത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മുൻപാകെയാണ്, എന്നാൽ രാഷ്‌ട്രപതി തന്ടെ രാജി സ്വന്തം കൈപ്പടയിൽ എഴുതി സമർപ്പിക്കേണ്ടത് ഉപരാഷ്ട്രപതിക്കാണ്.

ഇലക്ട്‌റൽ കോളജ് 
പാർലമെന്റിന്റെ ഇരു സഭകളിലെയും സംസ്ഥാന നിയമസഭകളിലെയും (ഡൽഹിയും പുതുച്ചേരിയും ഉൾപ്പടെ) തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ നിയോജകഗണമാണ് (ഇലക്ട്‌റൽ കോളജ്) രഹസ്യ ബാലറ്റ് വഴി രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. നാമനിർദേശം ചെയ്യപ്പെട്ട  അംഗങ്ങൾക്ക് വോട്ടവകാശം ഇല്ല. പാർലമെന്റിലും അതത് സംസ്ഥാന നിയമസഭകളിലുമാണ് വോട്ടിങ് കേന്ദ്രങ്ങൾ. സംസ്ഥാനങ്ങളുടെ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് വോട്ടുകളുടെ മൂല്യം നിശ്ചയിക്കുന്നത്. രാജ്യത്തെ എം.പി. മാരുടെ വോട്ട് മൂല്യം തുല്യമാണ്. എന്നാൽ ഓരോ സംസ്ഥാനത്തെയും ജനസംഖ്യയനുസരിച്ച് എം.എൽ.എ മാരുടെ വോട്ടു മൂല്യം വ്യത്യസ്തമാണ്.

രാഷ്ട്രപതിയുടെ ദൗത്യം 
പ്രധാനമന്ത്രി മന്ത്രിസഭാംഗങ്ങൾ എന്നിവരെ നിയമിക്കുക. സുപ്രീം കോടതി, ഹൈക്കോടതി എന്നിവിടങ്ങളിലെ ജഡ്ജിമാരെയും ചീഫ് ജസ്റ്റിസിനെയും നിയമിക്കുക. സംസ്ഥാന ഗവർണ്ണർമാർ, അറ്റോർണി ജനറൽ, കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, ഇലക്ഷൻ കമ്മീഷൻ, ധനകാര്യ കമ്മീഷൻ, യു പി എസ് സി ചെയർമാൻ, ഇന്ത്യയുടെ ഹൈ കമ്മിഷണർ മാരെയും അംബാസിഡർ മാരെയും നിയമിക്കുക എന്നിവയെല്ലാം രാഷ്ട്രപതിയുടെ ചുമതലകളിൽ പെടുന്നു.ഇന്ത്യൻ പാർലമെൻറ് വിളിച്ചു കൂട്ടുന്നതും രാഷ്ട്രപതിയാണ്.

ഇംപീച്ച്മെന്റ് അധികാരം 
സ്വന്തം ചുമതലകളിൽ രാഷ്‌ട്രപതി വീഴ്‌ച വരുത്തുകയോ ഗുരുതരമായ കൃത്യവിലോപങ്ങൾ നടത്തുകയോ ചെയ്തതായി ബോധ്യപ്പെട്ടാൽ പാർലമെന്റിനു രാഷ്ട്രപതിയെ ഇമ്പീച്ച്  ചെയ്യാം. ലോക്‌സഭയിലും രാജ്യസഭയിലും അവതരിപ്പിക്കുന്ന ഇമ്പീച്ച് പ്രമേയം മുന്നിൽ രണ്ടു ഭൂരിപക്ഷ മുണ്ടെങ്കിലേ പാസാവൂ. സഭകളിൽ സ്വന്തം നിലപാട് വ്യക്തമാക്കാൻ  രാഷ്ട്രപതിക്ക് അവസരം നൽകും. ഇംപീച്ച്മെന്റ് പാസായാൽ രാഷ്ട്രപതിയുടെ ചുമതല ഉപരാഷ്ട്രപതിക്കാവും ഇന്ത്യയിൽ ഇത്തരത്തിൽ ഇംപീച്ച്മെന്റ് വേണ്ടി വന്നിട്ടില്ല.

നിവാസും നിലയവും 
രാഷ്ട്രപതിക്ക് ദക്ഷിണേന്ത്യയിലും ഒരു ഔദ്യോഗിക വസതിയുണ്ട്. രാഷ്‌ട്രപതി നിലയം എന്നാണ് ഈ വസതിയുടെ പേര്. സ്ഥലം ഹൈദരാബാദിൽ. വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും രാഷ്‌ട്രപതി ഇവിടെ വന്ന് ഭരണ നിർവഹണം  കീഴ്‌വഴക്കം.ബ്രിട്ടീഷ് ഭരണത്തിൽ വേനൽക്കാല തലസ്ഥാനമായിരുന്ന സിംലയിലെ വൈസ്രോയിയുടെ വസതിയായി നിർമിച്ച വൈസ് റീഗൽ ലോഡ്ജാണ് സ്വാതന്ത്ര്യാനന്തരം രാഷ്‌ട്രപതി നിവാസ് ആയി മാറിയത്.

പോക്കറ്റ് വീറ്റോ 
പാർലമെൻറ്  രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കുന്ന ബില്ലുകൾ എത്ര സമയത്തിനുള്ളിൽ രാഷ്‌ട്രപതി തിരിച്ചയക്കണമെന്നു ഭരണഘടന നിഷ്കർഷിക്കുന്നില്ല. പ്രസ്തുത ബിൽ എത്ര കാലം വേണമെങ്കിലും രാഷ്ട്രപതിക്ക് കൈവശം വയ്ക്കാൻ കഴിയും. രാഷ്ട്രപതിയുടെ ഈ അധികാരമാണ് പോക്കറ്റ് വീറ്റോ.

രാഷ്ട്രപതിയുടെ അധികാരവഴികൾ 
വിപുലമായ അധികാരങ്ങളാണ് രാഷ്ട്രപതിക്കുള്ളതെങ്കിലും അധികാരങ്ങളെ പ്രധാനമായി താഴെ പറയും പ്രകാരം പട്ടികപ്പെടുത്താം.

1. എക്സിക്യൂട്ടീവ് അധികാരം : രാജ്യത്തെ പ്രധാന പദവികളിലുള്ള വരെ നിയമിക്കുന്നതും നീക്കം ചെയ്യുന്നതും.

2. നിയമ നിർമാണാധികാരം മന്ത്രിസഭ പാസാക്കിയ ബില്ലുകൾ നിയമമാക്കുക, പാർലമെൻറ് വിളിച്ചു കൂട്ടലും പിരിച്ചു വിടലും അവയെ അഭിസംബോധന ചെയ്യലും നിശ്ചിത അംഗങ്ങളെ രാജ്യസഭയിലേക്ക് നാമ നിർദേശം ചെയ്യലും (ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളെ ലോക് സഭയിലേക്കും) ഈ അധികാരങ്ങളിൽ പെടുന്നു.

3. ജുഡീഷ്യൽ അധികാരം രാജ്യത്തെ പരമോന്നത  കോടതിയുൾപ്പെടെയുള്ളവയുടെ ശിക്ഷാവിധികൾ ലഘൂകരിക്കാനും മരണ ശിക്ഷ വരെയുള്ളവ ഒഴിവാക്കി നൽകാനുമുള്ള അധികാരം.

4. സൈനികാധികാരം സർവ സൈന്യാധിപൻ എന്ന നിലയിൽ സേനാമേധാവികളെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. മറ്റു രാജ്യങ്ങളുമായുള്ള കരാറുകളിലും സൈനിക പദവി നിശ്ചയിക്കുന്നത് രാഷ്ട്രപതിയാണ്.നയതന്ത്ര അധികാരങ്ങളും ഇതിനായി രാഷ്ട്രപതിയിൽ നിക്ഷിപ്തമാണ്. എന്നാൽ പാർലമെൻറ് നിയമങ്ങൾക്ക് വിദേയമായേ ഇവ ഉപയോഗിക്കാവൂ.

5. അടിയന്തരാധികാരങ്ങൾ രാജ്യം അടിയന്തരമായി നേരിടുന്ന പ്രധാന പ്രശ്നങ്ങൾ തരണം ചെയ്യാനുള്ള മാർഗങ്ങൾ രാഷ്ട്രപതിയിൽ നിക്ഷിപ്തമാണ്.

അടിയന്തരാധികാരങ്ങൾ 
രാജ്യത്തെ സങ്കീർണ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അടിയന്തരാധികാരം ഉപയോഗിച്ച് രാഷ്ട്രപതിക്ക് മൂന്ന് തരം അടിയന്തരാവസ്ഥകൾ പ്രഖ്യാപിക്കാം.

ദേശീയ അടിയന്തരാവസ്ഥ (ആർട്ടിക്കിൾ 352)
യുദ്ധം വിദേശാക്രമണം സായുധ കലാപം എന്നീ കാരണങ്ങളാൽ രാജ്യ സുരക്ഷാ ചോദ്യം ചെയ്യപ്പെടുമ്പോൾ രാഷ്ട്രപതിക്ക് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം. സംസ്ഥാന കാര്യങ്ങളിൽ പൂർണ്ണ നിയന്ത്രണം കേന്ദ്രത്തിനായിരിക്കും. പൗരന്റെ മൗലികാവകാശങ്ങൾ വരെഅടിയന്തരാവസ്ഥക്കാലത്ത് ഹനിക്കപ്പെടാം. 1962 ലും 1975 ലും ഇന്ത്യയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

സംസ്ഥാന അടിയന്തരാവസ്ഥ (ആർട്ടിക്കിൾ 356)
സംസ്ഥാനങ്ങളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തുക എന്നതാണിത്. കേന്ദ്ര നിർദേശങ്ങളിൽ സംസ്ഥാനം ഭരണം അലംഭാവം  .സംസ്ഥാന ഭരണത്തിൽ പ്രതിസന്ധികൾ നേരിടുക എന്നിവ സംഭവിക്കുമ്പോൾ സംസ്ഥാന ഭരണം  രാഷ്‌ട്രപതി ഏറ്റെടുക്കുന്നു. ഗവർണ്ണറുടെ ശുപാർശ പ്രകാരം ഭരണം രാഷ്ട്രപതിയിൽ നിക്ഷിപ്തമായാൽ രാഷ്ട്രപതിക്ക് വേണ്ടി ഗവർണ്ണർ സംസ്ഥാന ഭരണം നിർവഹിക്കുന്നു. ഗവർണറെ സഹായിക്കാൻ ഉപദേശകരെയും വയ്ക്കാവുന്നതാണ്. 1956,59,64,70,79,81,82 വർഷങ്ങളിൽ കേരളത്തിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയിട്ടുണ്ട്.

സാമ്പത്തിക അടിയന്തരാവസ്ഥ (ആർട്ടിക്കിൾ 360)
രാജ്യത്ത് ഇന്നേ വരെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല.സാമ്പത്തിക സുരക്ഷയ്ക്ക് ഏതെങ്കിലും വിധത്തിലുള്ള ഗുരുതരമായ പ്രതിസന്ധികൾ നേരിടുമ്പോഴാണ് ഈ അടിയന്തരാവസ്ഥ  പ്രഖ്യാപിക്കുക.ഇതനുസരിച്ചു രാജ്യത്തെ മുഴുവൻ സാമ്പത്തിക പ്രവർത്തനങ്ങളുടെയും സമ്പൂർണ നിയന്ത്രണം കേന്ദ്രത്തിനായിരിക്കും.

ഇന്ത്യയുടെ രാഷ്ട്രപതിമാർ 

ഡോ.രാജേന്ദ്ര പ്രസാദ് (1950-62)

  1. ഇന്ത്യയുടെ പ്രഥമ രാഷ്‌ട്രപതി.
  2. രണ്ടു പ്രാവശ്യം രാഷ്ട്രപതിയായ ഏക വ്യക്തി.
  3. ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നു.
  4. കേന്ദ്ര - കൃഷി വകുപ്പ് മന്ത്രിയായതിനു ശേഷം രാഷ്‌ട്രപതി.
  5. ഇന്ത്യൻ രാഷ്ട്രപതിയായിരിക്കുമ്പോൾ ഭാരതരത്നം ലഭിച്ച വ്യക്തി.
  6. ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായിരുന്ന വ്യക്തി.
  7. ശതമാന അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വോട്ട് നേടി വിജയിച്ച രാഷ്‌ട്രപതി.
ഡോ.എസ്.രാധാകൃഷ്ണൻ (1962-67)
  1. തത്വചിന്തകനായ രാഷ്‌ട്രപതി.
  2. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ രാഷ്‌ട്രപതി. 
  3. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്‌ട്രപതി.
  4. ഭരണഘടനാ പദവിയിലിരിക്കെ ഭാരതര്തനം നേടിയ ആദ്യ രാഷ്‌ട്രപതി.
  5. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഉപരാഷ്ട്രപതി.
  6. ഇന്ത്യയിൽ ആദ്യ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്‌ട്രപതി.
സക്കീർ ഹുസൈൻ (1967-69)
  1. ഇന്ത്യയുടെ മൂന്നാമത്തെ രാഷ്ട്രപതി.
  2. ഏറ്റവും കുറച്ചു കാലം രാഷ്‌ട്രപതി ആയ വ്യക്തി.
  3. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ രാഷ്‌ട്രപതി.
  4. രാജ്യസഭാംഗമായ ശേഷം രാഷ്‌ട്രപതി ആയ ആദ്യ വ്യക്തി.
വി.വി.ഗിരി (1969-74)
  1. ഇന്ത്യയുടെ നാലാമത് രാഷ്ട്രപതി.
  2. കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന നീലം സഞ്ജീവ റെഡ്ഢിയെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയ സ്വതന്ത്ര സ്ഥാനാർഥി.
  3. സെക്കൻഡ് പ്രീഫെറൻസ് വോട്ട് എണ്ണി വിജയിച്ച രാഷ്‌ട്രപതി.
  4. കേരള ഗവർണ്ണർ ആയതിനു ശേഷം രാഷ്ട്രപതിയായ വ്യക്തി.
  5. 1931 ൽ ലണ്ടനിൽ നടന്ന  രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കുകയും പിന്നീട് ഇന്ത്യൻ രാഷ്ട്രപതിയായി തീരുകയും ചെയ്ത വ്യക്തി.
  6. ലോക രാഷ്ട്രതലവന്മാരുടേതായി ചന്ദ്രനിൽ സ്ഥാപിച്ച ലോഹ ഫലകത്തിൽ ഇന്ത്യയ്ക്ക് വേണ്ടി ഒപ്പിട്ട രാഷ്ട്രപതി.
  7. ആദ്യത്തെ ആക്ടിങ് പ്രസിഡന്റ് 
  8. 1969 മെയ് മൂന്ന് മുതൽ 1969 ജൂലൈ 20 വരെ.
  9. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ച രാഷ്‌ട്രപതി.
  10. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ രജത ജൂബിലി ആഘോഷ വേളയിൽ ഇന്ത്യൻ രാഷ്‌ട്രപതി.
ഫക്രുദ്ദിൻ അലി അഹമ്മദ് (1974-77)
  1. ഇന്ത്യയുടെ അഞ്ചാമത്തെ രാഷ്‌ട്രപതി.
  2. രാജേന്ദ്രപ്രസാദിന് ശേഷം ഉപരാഷ്ട്രപതിയാകാതെ രാഷ്ട്രപതിയായ വ്യക്തി.
  3. അസമിൽ ധനകാര്യ മന്ത്രിയായതിനു ശേഷം പ്രസിഡന്റ് ആയ വ്യക്തി.
  4. ഇന്ത്യയിലാദ്യമായി ആഭ്യന്തര  പ്രഖ്യാപിച്ച രാഷ്‌ട്രപതി.
  5. 20-ആം നൂറ്റാണ്ടിൽ ജനിച്ച ആദ്യ രാഷ്‌ട്രപതി.
നീലം സഞ്ജീവ റെഡ്ഢി (1977-1982)
  1. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്ത്യൻ രാഷ്‌ട്രപതി.
  2. ലോക്‌സഭാ സ്പീക്കർ ആയ ശേഷം രാഷ്‌ട്രപതി.
  3. ആന്ധ്രയിൽ  ഉപമുഖ്യമന്ത്രിയായതിനു ശേഷം രാഷ്‌ട്രപതി.
  4. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ രാഷ്‌ട്രപതി.
  5. ബിരുദധാരിയല്ലാത്ത ആദ്യ രാഷ്‌ട്രപതി.
ഗ്യാനി സെയിൽ സിങ് (1982-87)
  1. ജ്ഞാനി എന്നറിയപ്പെടുന്ന രാഷ്‌ട്രപതി.
  2. ഇന്ദിരാഗാന്ധി വധിക്കപ്പെടുമ്പോൾ ഇന്ത്യൻ രാഷ്‌ട്രപതി.
  3. അമൃത് സറിലെ സുവർണ്ണ ക്ഷേത്രത്തിൽ 1984 ൽ സൈന്യം ബ്ലൂ സ്റ്റാർ ഓപ്പറേഷൻ നടത്തിയപ്പോൾ ഇന്ത്യൻ രാഷ്‌ട്രപതി.
  4. പോക്കറ്റ് വീറ്റോ ആദ്യമായി ഉപയോഗിച്ച രാഷ്‌ട്രപതി.
ആർ.വെങ്കിട്ടരാമൻ (1987-92)
  1. ഏറ്റവും കൂടിയ പ്രായത്തിൽ 77 വയസ്സിൽ രാഷ്ട്രപതിയായ വ്യക്തി.
  2. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകനായിരുന്നു.
  3. തമിഴ്‌നാടിന്റെ വ്യവസായ ശില്പി എന്നറിയപ്പെട്ടിരുന്നു.
  4.  സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്‌ട്രപതി.
  5. ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്നു.
  6. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ വി.ആർ.കൃഷ്ണയ്യരെ പരാജയപ്പെടുത്തി.
ശങ്കർ ദയാൽ ശർമ്മ (1992-97)
  1. ഇന്ത്യയുടെ ഒൻപതാമത്തെ രാഷ്‌ട്രപതി.
  2. ഭോപ്പാൽ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആയ ശേഷം ഇന്ത്യൻ രാഷ്‌ട്രപതി.
  3. ലക്നൗ,കേംബ്രിഡ്ജ് യൂണിവേഴ്സിറ്റികളിൽ നിയമ അദ്ധ്യാപകനായിരുന്നു.
കെ.ആർ.നാരായണൻ (1997-2002)
  1. ഉപരാഷ്ട്രപതി സ്ഥാനത്തും രാഷ്‌ട്രപതി സ്ഥാനത്തും എത്തിയ ആദ്യ മലയാളി.
  2. രാഷ്‌ട്രപതി സ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടും ഭൂരിപക്ഷവും നേടിയ വ്യക്തി.
  3. ഇന്ത്യൻ പ്രഥമ വനിതയായ വിദേശ വംശജ - ഉഷ നാരായണൻ.
  4. സമാധി സ്ഥലം - ഉദയ ഭൂമി (കർമ്മഭൂമി)
  5. ലോക് സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ രാഷ്‌ട്രപതി.
  6. ദലിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്‌ട്രപതി.
എ.പി.ജെ.അബ്ദുൽ കലാം (2002-2007)
  1. രാഷ്ട്രപതിയാകുന്ന ആദ്യ ശാസ്ത്രജ്ഞൻ.
  2. രാഷ്ട്രപതിയായ രാഷ്ട്രീയക്കാരനല്ലാത്ത വ്യക്തി.
  3. മിസൈൽ മാൻ ഓഫ് ഇന്ത്യ, ഇന്ത്യൻ മിസൈലുകളുടെ പിതാവ് എന്നറിയപ്പെടുന്നു.
  4. വികസിപ്പിച്ചെടുത്ത മിസൈലുകൾ - നാഗ്,അഗ്നി,പൃഥ്‌വി,ആകാശ്,ത്രിശൂൽ.
  5. യുദ്ധ വിമാനത്തിൽ യാത്ര ചെയ്ത ആദ്യ രാഷ്‌ട്രപതി.
  6. അവിവാഹിതനായ ഇന്ത്യൻ രാഷ്‌ട്രപതി.
  7. നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത രാഷ്‌ട്രപതി.
  8. സിയാച്ചിൻ ഗ്ലേസിയർ സന്ദർശിച്ച ആദ്യ രാഷ്‌ട്രപതി.
  9. ഹൂവർ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ.
  10. ഏറ്റവും കൂടുതൽ സർവകലാശാലകളിൽ നിന്നും ഓണററി ഡോക്ടറേറ്റ് നേടിയ ഇന്ത്യൻ രാഷ്‌ട്രപതി.
  11. ഭാരത രത്നം =ലഭിച്ച വർഷം - 1997.
പ്രതിഭ ദേവീസിങ് പാട്ടീൽ (2007-2012)
  1. ഇന്ത്യയുടെ ആദ്യ വനിതാ രാഷ്‌ട്രപതി.
  2. യുദ്ധ വിമാനത്തിൽ സഞ്ചരിച്ച ആദ്യ വനിതാ രാഷ്‌ട്രപതി.
  3. ഏറ്റവും കൂടുതൽ വിദേശ യാത്രകൾ നടത്തിയിട്ടുള്ള ഇന്ത്യൻ രാഷ്‌ട്രപതി.
പ്രണബ് മുഖർജി (2012-2017)
  1. ഇന്ത്യയുടെ പതിമൂന്നാമത്തെ രാഷ്‌ട്രപതി.
  2. പശ്ചിമ ബംഗാളിൽ നിന്ന് ഇന്ത്യൻ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തി.
  3. രാഷ്ട്രപതിയാകുന്നതിനു മുൻപ് ഇന്ത്യയുടെ ധനകാര്യ മന്ത്രിയായിരുന്നു.
  4. 2008 ൽ പത്മവിഭൂഷൺ ലഭിച്ചു.
റാം നാഥ് കോവിന്ദ് (2017-)
  1. ഇന്ത്യയുടെ പതിനാലാമത്തെ രാഷ്‌ട്രപതി.
  2. ഉത്തർപ്രദേശിൽ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് റാം നാഥ് കോവിന്ദ്.
  3. രാഷ്‌ട്രപതി പദത്തിലെത്തുന്ന രണ്ടാമത്തെ ദളിതൻ.
  4. ഇന്ത്യയുടെ പ്രഥമ പൗരനാകുന്ന ആദ്യ ബി ജെ പി നേതാവ്.


No comments:

Powered by Blogger.