ഡെയിലി കറൻറ് അഫയേഴ്സ് - 08 ഒക്ടോബർ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 08 ഒക്ടോബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 08 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ലെ സാഹിത്യ നൊബേലിന് അർഹനായത് - അബ്ദുൾറസാഖ് ഗുർനാഹ് (ടാൻസാനിയ - യു.കെ)
2
2021 -ലെ യിടാൻ പ്രൈസ് അർഹരായവർ - ഡോ.രുക്മിണി ബാനർജി (സി.ഇ.ഒ., പ്രഥം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ), പ്രൊഫ.എറിക് .എ.ഹനുഷേക് (സീനിയർ ഫെല്ലോ, ഹൂവർ ഇന്സ്ടിട്യൂഷൻ ഓഫ് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി)
3
2021 ഒക്ടോബറിൽ തപസ്യ സാഹിത്യവേദിയുടെ പ്രൊഫ.തുറവൂർ വിശ്വംഭരൻ പുരസ്‌കാരത്തിന് അർഹനായത് - ആഷാ മേനോൻ (കെ.ശ്രീകുമാർ)
4
ട്വൻറി -20 ക്രിക്കറ്റിൽ 400 സിക്‌സറുകൾ എന്ന നേട്ടത്തിന് അർഹനായ ആദ്യ ഇന്ത്യക്കാരൻ - രോഹിത് ശർമ്മ
5
2021 ഒക്ടോബറിൽ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായ വ്യക്തി - അഡ്വ.ബസന്ത് ബാലാജി
6
കേരള സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന്റെ പുതിയ മാനേജിങ് ഡയറക്ടർ ആയി നിയമിതനായത് - സന്തോഷ് കുമാർ
7
റോഡ് അപകടങ്ങളിൽപ്പെടുന്നവരെ ആദ്യ മണിക്കൂറിൽ തന്നെ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പദ്ധതി - ഗുഡ് സമാരിറ്റൻ (5000 രൂപയാണ് പാരിതോഷികം)
8
2021 ഒക്ടോബറിൽ അന്തരിച്ച ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ - വി.എം.എം.നായർ
9
2021 ഒക്ടോബറിൽ അന്തരിച്ച സാംസ്കാരിക പ്രവർത്തകനും ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറിയുമായ വ്യക്തി - വി.കെ.ശശിധരൻ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.