ഡെയിലി കറൻറ് അഫയേഴ്സ് - 12 ഒക്ടോബർ 2021

Daily Current Affairs - 12 October 2021

ഡെയിലി കറൻറ് അഫയേഴ്സ് - 12 ഒക്ടോബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 12 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ലെ സാമ്പത്തിക ശാസ്ത്ര നൊബേലിന് അർഹരായവർ - ഡേവിഡ് കാർഡ് (കാനഡ) (ഫോർ ഹിസ് എംപിരിക്കൽ കോണ്ട്രിബൂഷൻ ടു ലേബർ എക്കണോമിക്സ്), ജോഷുവ ഡി ആംഗ്രിസ്റ്റ് (യു.എസ്.എ), ഗുൽഡോ ഡബ്ള്യു. ഇമ്പൻസ് (ടച്ച്,യു.എസ്.എ.) ( ഫോർ തേർ മെതോഡിയോളോജിക്കൽ കോണ്ട്രിബൂഷൻ ടു ദി അനാലിസിസ് ഓഫ് കാഷ്വൽ റിലേഷൻഷിപ്പ്)
2
2021 ഒക്ടോബറിൽ അമൃതാഞ്ജൻ ഹെൽത്ത് കെയറിന്ടെ ബ്രാൻഡ് അംബാസിഡർമാരായി നിയമിതരായ കായിക താരങ്ങൾ - മീരാഭായ് ചാനു, ബജ്‌രംഗ്‌ പൂനിയ
3
എഫ്.1 ടർക്കിഷ് ഗ്രാൻഡ് പ്രിക്‌സ് 2021 ലെ ജേതാവ് - വാൾട്ടേരി ബോട്ടസ് (ഫിൻലൻഡ്‌, മെഴ്‌സിഡസ്)
4
യു.ഇ.എഫ്.എ. നേഷൻസ് ലീഗ് 2020-21 ൽ ചാമ്പ്യന്മാരായത് - ഫ്രാൻസ് (റണ്ണറപ്പ് - സ്പെയിൻ)
5
ജർമനിയിലെ മുൻ നിര വാണിജ്യ ബാങ്കായ NORD/LB ഐ.ടി. ട്രാൻസ്ഫോർമേഷൻ സ്ട്രാറ്റജിക് പാർട്ണർ ആയി തെരഞ്ഞെടുത്ത ഇന്ത്യൻ ഐ.ടി. കമ്പനി - ടാറ്റ കൺസൾട്ടൻസി സർവീസസ്
6
2021 ൽ ഇൻഡസ് ബാങ്കും വിസ്താര എയർ ലൈൻസും സംയുക്തമായി പുറത്തിറക്കിയ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് - ക്ലബ് വിസ്താര ഇൻഡസ് ബാങ്ക് എസ്പ്ലൊരെർ
7
2050-ഒടുകൂടി ലോകത്തിലെ 5 ബില്യൺ ജനസംഖ്യയ്ക്ക് ജലദൗർബല്യം നേരിടേണ്ടി വരുമെന്ന് പ്രവചിച്ച ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ട് - ദി സ്റ്റേറ്റ് ഓഫ് ക്ലൈമറ്റ് സർവീസസ് 2021 : വാട്ടർ
8
കേരള ടൂറിസം വകുപ്പ്, ദക്ഷിണ വ്യോമസേനാ കമാൻഡ് എന്നിവയുടെ സംയുക്ത സംരംഭമായ എയർ ഫോഴ്സ് മ്യുസിയം നിലവിൽ വന്നത് - ആക്കുളം ടൂറിസ്റ്റ് വില്ലേജ് (തിരുവനന്തപുരം)
9
പൊതു-സ്വകാര്യ മേഖലകളിലുള്ള ബഹിരാകാശ ഉപഗ്രഹ കമ്പനികളുടെ വ്യാവസായിക കൂട്ടായ്മയ്ക്കായി നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ സ്‌ഥാപനം - ഇന്ത്യൻ സ്പേസ് അസ്സോസിയേഷൻ
10
2021 ഒക്ടോബറിൽ അന്തരിച്ച പാകിസ്ഥാൻ അണുബോംബിന്റെ പിതാവെന്നറിയപ്പെടുന്ന ആണവ ശാസ്ത്രജ്ഞൻ - ഡോ.അബ്ദുൽ ഖാദിർ ഖാൻ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
ഡെയിലി കറൻറ് അഫയേഴ്സ് - 12 ഒക്ടോബർ 2021 ഡെയിലി  കറൻറ് അഫയേഴ്സ് - 12 ഒക്ടോബർ 2021 Reviewed by Santhosh Nair on October 17, 2021 Rating: 5

No comments:

Powered by Blogger.