LD Clerk | Daily Current Affairs | Malayalam | 06 July 2022

LD Clerk | Daily Current Affairs | Malayalam | 06 July 2022

ഡെയിലി കറൻറ് അഫയേഴ്സ് - 06 ജൂലൈ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂലൈ 06 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഗണിത ശാസ്ത്രത്തിലെ നോബേൽ എന്നറിയപ്പെടുന്ന ഫീൽഡ്‌സ് മെഡൽ 2022 ജൂലൈയിൽ ലഭിച്ച ലോകത്തിലെ രണ്ടാമത്തെ വനിത - മറീന വയാസോവ്സ്ക
2
കൊറോണ വൈറസിന്റെ നിലവിലുള്ള എല്ലാ വകഭേദങ്ങളെയും കൃത്യമായും വേഗത്തിലും തിരിച്ചറിയാൻ 2022 ജൂലൈയിൽ യു.എസ്. ശാസ്ത്രജ്ഞന്മാർ വികസിപ്പിച്ചെടുത്ത പുതിയ പരിശോധന - കോവാർസ്‌കാൻ
3
2022 ജൂലൈയിൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സിന്റെ മേധാവിയായി ചുമതലയേറ്റ ഇന്ത്യൻ വംശജനായ സിംഗപ്പൂർ സ്വദേശി - ടി.രാജകുമാർ
4
2022 ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 'ഡിജിറ്റൽ ഇന്ത്യ വീക്ക്' ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച സ്ഥലം - ഗാന്ധിനഗർ, ഗുജറാത്ത്
5
2022 ജൂലൈയിൽ അന്തരിച്ച നാല് തവണ ദേശീയ അവാർഡ് ജേതാവായ ഇന്ത്യൻ സിനിമ സംവിധായകൻ - തരുൺ മജൂംദാർ
6
2022 ജൂലൈയിൽ ഗോകുലം കേരള എഫ്.സി.യുടെ പുതിയ പരിശീലകനായി നിയമിതനായ വ്യക്തി - റിച്ചാർഡ് തോവ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.