LD Clerk | Daily Current Affairs | Malayalam | 06 August 2022

LD Clerk | Daily Current Affairs | Malayalam | 06 August  2022

ഡെയിലി കറൻറ് അഫയേഴ്സ് - 06 ആഗസ്റ്റ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ആഗസ്റ്റ് 06 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
പ്രശസ്ത എഴുത്തുകാരൻ ജോർജ് ഓണക്കൂറിന്റെ സാഹിത്യ ജീവിതത്തെപ്പറ്റി അദ്ദേഹത്തിന്ടെ പത്നി വത്സ ജോർജ് എഴുതിയ പുസ്തകം - സർഗപ്രപഞ്ചം : ജോർജ് ഓണക്കൂർ
2
അഴുക്കുചാലുകളും സെപ്റ്റിക് ടാങ്കും വൃത്തിയാക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പുതിയ യന്ത്രവത്കൃത ശുചിത്വ പദ്ധതി - നമസ്തേ പദ്ധതി
3
2022 കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ലോങ്ങ് ജമ്പ് മത്സരത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ മലയാളി താരം - മുരളി ശ്രീശങ്കർ
4
അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ കീഴിൽ ബഹിരാകാശ യാത്രക്കുള്ള പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ട മലയാളി - ആതിര പ്രീത റാണി
5
2022 ഓഗസ്റ്റിൽ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരം - നരേന്ദ്ര ഥാപ്പ
6
2022 ഓഗസ്റ്റിൽ ഇന്ത്യയിൽ നിന്നും പുതുതായി റാംസർ പട്ടികയിൽ ഉൾപ്പെട്ട ഗൾഫ് ഓഫ് മാന്നാർ മറൈൻ ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം - തമിഴ്‌നാട്
7
2022 ഓഗസ്റ്റ് 4 ന് ദക്ഷിണ കൊറിയ വിക്ഷേപിച്ച അതിന്റെ ആദ്യത്തെ ചാന്ദ്ര ദൗത്യം - ദനൂരി
8
മരണാനന്തര ബഹുമതിയായി 'കർണാടക രത്‌ന' പുരസ്‌കാരം ലഭിച്ചത് - പുനീത് രാജ്കുമാർ
9
72 അടി ഉയരമുള്ള ദേശീയ പതാക മസൂറിയിലെ ഐ.ടി.ബി.പി അക്കാദമിയിൽ സ്ഥാപിച്ചത് - ഐ.ടി.ബി.പി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.