LD Clerk | Daily Current Affairs | Malayalam | 17 August 2022

LD Clerk | Daily Current Affairs | Malayalam | 17 August  2022

ഡെയിലി കറൻറ് അഫയേഴ്സ് - 17 ആഗസ്റ്റ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ആഗസ്റ്റ് 17 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഓഗസ്റ്റിൽ യു.എൻ. ഫ്രെയിം വർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി ആയി നിയമിതനായ വ്യക്തി - സൈമൺ സ്റ്റീൽ
2
ആഭ്യന്തര കാര്യങ്ങളിൽ ബാഹ്യ ഇടപെടൽ ചൂണ്ടിക്കാട്ടി രാജ്യാന്തര ഫുട്ബോൾ സംഘടനയായ ഫിഫ സസ്‌പെൻഡ് ചെയ്ത ഇന്ത്യൻ സ്പോർട്സ് അതോറിറ്റി - ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ
3
2022 ഓഗസ്റ്റിൽ പ്രവർത്തനമാരംഭിച്ച ഏഷ്യയിലെ ഏറ്റവും വലിയ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത് - സംഗ്രൂർ, പഞ്ചാബ്
4
2022 ഓഗസ്റ്റിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ സമുദ്ര ജലത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിച്ച് പ്രവർത്തിക്കുന്ന സലൈൻ വാട്ടർ എൽ.ഇ.ഡി. ലാമ്പ് - റോഷ്‌നി
5
ഒരു ബില്യൺ ഡോളറിൽ താഴെ വാർഷിക വരുമാനമുള്ള കമ്പനികളുടെ 'ഫോബ്‌സ് ഏഷ്യ ബെസ്റ്റ് അണ്ടർ എ ബില്യൺ 2022' -ൽ ഇന്ത്യയുടെ റാങ്ക് - 4 -ആം സ്ഥാനം
6
2022 ഓഗസ്റ്റിൽ അന്തരിച്ച മലയരയൻ ഗോത്ര വിഭാഗത്തിന്റെ ജീവിതാനുഭവങ്ങളെ നോവലും കഥകളുമാക്കി ശ്രദ്ധ നേടിയ സാഹിത്യകാരൻ - നാരായൺ
7
കെനിയയുടെ അടുത്ത പ്രസിഡന്റായി പ്രഖ്യാപിച്ചത് - വില്യം റൂട്ടോ
8
ആദ്യമായി കോവിഡ് ബൂസ്റ്റർ വാക്സിനേഷൻ അംഗീകരിച്ച രാജ്യം - യുണൈറ്റഡ് കിംഗ്ഡം
9
2023 ഏപ്രിൽ മുതൽ 20% എത്തനോൾ ഉപയോഗിച്ച് പെട്രോൾ വിതരണം ചെയ്യാൻ തുടങ്ങുന്ന രാജ്യം - ഇന്ത്യ
10
ഇന്ത്യയിൽ ആദ്യമായി ഒരു കൃത്രിമ കോർണിയ വിജയകരമായി 3D പ്രിന്റ് ചെയ്ത് മുയലിന്റെ കണ്ണിൽ സ്ഥാപിച്ചത് - CCMB, IIT ഹൈദരാബാദും LVPEI യും ചേർന്ന്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.