LD Clerk | Daily Current Affairs | Malayalam | 20 August 2022

LD Clerk | Daily Current Affairs | Malayalam | 20 August  2022

ഡെയിലി കറൻറ് അഫയേഴ്സ് - 20 ആഗസ്റ്റ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ആഗസ്റ്റ് 20 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
വനിതകളുടെ UEFA ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം - മനീഷ കല്യാൺ
2
യുവജനങ്ങൾക്ക് സാങ്കേതിക മേഖലയിൽ തൊഴിലധിഷ്ഠിതമായ പരിശീലനം നൽകുന്നതിനായി 'രാജീവ് ഗാന്ധി സെന്റർ ഓഫ് അഡ്വാൻസ്ഡ് ടെക്‌നോളജി' സ്ഥാപിച്ച സംസ്ഥാനം - രാജസ്ഥാൻ
3
ഗ്രാമപ്രദേശങ്ങളിലെ വീടുകളിൽ 100 % ടാപ്പ് വാട്ടർ കണക്ഷൻ നൽകി കൊണ്ട് 'ഹർ ഘർ ജൽ' സർട്ടിഫിക്കേഷൻ നേടിയ ആദ്യ ഇന്ത്യൻ സംസ്ഥാനം - ഗോവ
4
ബ്ലോക്ക് ചെയിൻ ടെക്‌നോളജി ഉപയോഗിച്ച് കർഷകർക്ക് വിത്ത് വിതരണം നടത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം - ജാർഖണ്ഡ്
5
2022 ഓഗസ്റ്റിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്ടെ സെക്രട്ടറി ആയി നിയമിതനായ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ - രാജേഷ് വർമ്മ
6
രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ബുള്യൻ എക്സ്ചേഞ്ച് നിലവിൽ വന്ന സംസ്ഥാനം - ഗുജറാത്ത്
7
രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് പുറത്തിറങ്ങിയത് - മുംബൈ
8
പൈലറ്റ് പദ്ധതിയുടെ അടിസ്ഥാനത്തിൽ ബോർഡർ റോഡ് ഓർഗനൈസേഷൻ (ബി.ആർ.ഒ) സ്റ്റീൽ സ്ലാഗ് റോഡ് നിർമിക്കുന്നത് - അരുണാചൽ പ്രദേശ്
9
"ദഹി-ഹാൻഡി" എന്ന ഔദ്യോഗിക കായിക വിനോദമായി അംഗീകരിക്കപ്പെട്ട സംസ്ഥാനം - മഹാരാഷ്ട്ര
10
FIBA U-18 വനിതാ ഏഷ്യൻ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത് - ബംഗളൂരു


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.