LD Clerk | Daily Current Affairs | Malayalam | 27 August 2022

LD Clerk | Daily Current Affairs | Malayalam | 27 August  2022

ഡെയിലി കറൻറ് അഫയേഴ്സ് - 27 ആഗസ്റ്റ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ആഗസ്റ്റ് 27 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
സ്പോർട്സ് ആൻഡ് ട്രാവൽ പ്ലാറ്റ്‌ഫോം ആയ ഡ്രീം സെറ്റ് ഗോ (ഡി.എസ്.ജി) യുടെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ - സൗരവ് ഗാംഗുലി
2
ഇന്ത്യയിലെ ആദ്യ ന്യൂട്രൽ ഷെയേർഡ് RAN (റേഡിയോ അക്സസ്സ് നെറ്റ്‌വർക്ക്) സൊല്യൂഷൻ ആരംഭിച്ച റെയിൽവേ സ്റ്റേഷൻ - മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ
3
ചെറുകിട സംരംഭകർക്ക് സഹായമായി ക്രെഡിറ്റ് ഗ്യാരന്റി സ്കീം ആരംഭിച്ച സംസ്ഥാനം - തമിഴ്‌നാട്
4
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്സ് ഫോർ ഒക്കുപ്പേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റിയുടെ ഗോൾഡൻ പീകോക്ക് അവാർഡ് 2022 ലഭിച്ച സ്ഥാപനം - എൻ.ടി.പി.സി. കായംകുളം
5
ഓരോ കുടുംബത്തിനും ഒരു ഐ.ഡി. നല്കുന്നതിനായി 'പരിവാർ കല്യാൺ കാർഡ് സ്കീം' ആരംഭിച്ച സംസ്ഥാനം - ഉത്തർപ്രദേശ്
6
2022 ഓഗസ്റ്റിൽ Ma-on ഉഷ്ണമേഖലാ ചുഴലിക്കാറ്റ് വീശിയടിച്ച രാജ്യം - ഫിലിപ്പൈൻസ്
7
ഇന്ത്യയിലെ ആദ്യത്തെ 3D പ്രിന്റഡ് പോസ്റ്റ് ഓഫീസ് ഉടൻ നിലവിൽ വരുന്നത് - കർണാടക
8
2022 സെപ്റ്റംബർ രണ്ടിന് കമ്മീഷൻ ചെയ്യാൻ പോകുന്ന ഇന്ത്യൻ നേവിയുടെ കപ്പൽ - ഐ.എൻ.എസ് വിക്രാന്ത്
9
ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഏത് ഗ്രഹത്തിന്റെ മനോഹരമായ പുതിയ ഫോട്ടോകളാണ് പകർത്തിയത് - വ്യാഴം
10
14-ാമത് ഏഷ്യൻ അണ്ടർ 18 ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ പുരുഷ വോളിബോൾ ടീം - ഇന്ത്യ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.