LD Clerk | Daily Current Affairs | Malayalam | 04 September 2022

LD Clerk | Daily Current Affairs | Malayalam | 04 September  2022

ഡെയിലി കറൻറ് അഫയേഴ്സ് - 04 സെപ്റ്റംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. സെപ്റ്റംബർ 04 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
നെറ്റ് ഫ്ലിക്സ് ഡോക്യുമെന്ററിയിലെ അവതരണത്തിന് മികച്ച പശ്ചാത്തല വിവരണത്തിനുള്ള എമ്മി പുരസ്‌കാരം 2022 നേടിയ മുൻ അമേരിക്കൻ പ്രസിഡന്റ് - ബരാക്ക് ഒബാമ
2
2022 സെപ്റ്റംബറിൽ വി.ആർ.കൃഷ്ണയ്യർ പുരസ്‌കാരം നേടിയ വ്യക്തി - എം.സി.മേത്ത
3
വീടുകൾ പുതുക്കി പണിയാൻ പട്ടികജാതി കുടുംബങ്ങൾക്കായി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി - സേഫ് (SAFE)
4
'വെൻ ദി ഹാർട്ട് സ്പീക്സ് : മെമ്മോയർസ് ഓഫ് എ കാർഡിയോളജിസ്റ്റ്' എന്ന പുസ്തകം രചിച്ചത് - ഡോ.ഉപേന്ദ്ര കൗൾ
5
ഇന്ത്യയിലെ ആദ്യ എൽ.എൻ.ജി. ഇന്ധനമുപയോഗിച്ച് പ്രവർത്തിക്കുന്ന ഗ്രീൻ ട്രക്ക് നിർമ്മാണ കേന്ദ്രം - പൂനെ
6
സംസ്ഥാനത്തെ എല്ലാ വീട്ടിലും ആർ.ഒ വാട്ടർ ലഭിക്കുന്ന ആദ്യത്തെ ഗ്രാമമായി മാറിയത് - ഭരതൗൾ (ഉത്തർപ്രദേശ്)
7
സൻസദ് ടി.വിയുടെ ചുമതല ഏറ്റെടുത്ത ലോക്‌സഭാ സെക്രട്ടറി ജനറൽ - ഉത്പൽ കുമാർ സിംഗ്
8
ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ സി.എം.ഡി യായി നിയമിതനായത് - ക്യാപ്റ്റൻ ബി.കെ.ത്യാഗി
9
2029 ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയരുന്ന രാജ്യം - ഇന്ത്യ
10
ആയുർവേദത്തിലെ നൂതന ഗവേഷണത്തെ പിന്തുണയ്ക്കുന്നതിനായി സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദ സയൻസസ് (CCRAS) വികസിപ്പിച്ചെടുത്ത പുതിയ പ്രോഗ്രാം - ‘സ്പാർക്ക്’


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.