LD Clerk | Daily Current Affairs | Malayalam | 28 September 2022

LD Clerk | Daily Current Affairs | Malayalam | 28 September  2022

ഡെയിലി കറൻറ് അഫയേഴ്സ് - 28 സെപ്റ്റംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. സെപ്റ്റംബർ 28 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഓർഗനൈസേഷൻ ഓഫ് ഫാർമസ്യൂട്ടിക്കൽ പ്രൊഡ്യൂസേഴ്സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ആയി നിയമിതനായ മലയാളി - സുരേഷ് പട്ടത്തിൽ
2
കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥൻ 3.0 പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള പുരസ്‌കാരം ലഭിച്ചത് - കേരളം
3
2022 സെപ്റ്റംബറിൽ അന്തരിച്ച മലയാള സിനിമാ സംവിധായകനും ഐ.ടി.വ്യവസായ സംരംഭകനുമായിരുന്ന വ്യക്തി - അശോക് കുമാർ .ആർ (അശോകൻ)
4
റെയിൽടെലിന്റെ പുതിയ ചെയർമാനും എം.ഡി യുമായി നിയമിതനായത് - സഞ്ജയ് കുമാർ
5
ആപ്പിൾ ഫോണിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 14 -ന്ടെ ഉത്പാദനം ആരംഭിച്ച ഇന്ത്യയിലെ സംസ്ഥാനം - തമിഴ്‌നാട് (ചെന്നൈ)
6
2022 സെപ്റ്റംബറിൽ ഇന്ത്യയിലെ ആദ്യ ഹിമപാത നിരീക്ഷണ റഡാർ സ്ഥാപിച്ച സംസ്ഥാനം - സിക്കിം
7
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റ് ഇതിഹാസം - ജൂലൻ ഗോസ്വാമി
8
ഡൽഹി എയിംസ് ഡയറക്ടറായി നിയമിതനായത് -ഡോ. എം ശ്രീനിവാസ്
9
സൈദ്ധാന്തിക കമ്പ്യൂട്ടർ സയൻസിലും ഗണിതത്തിലും ഒന്നിലധികം കണ്ടുപിടിത്തങ്ങൾക്ക് 2023 ലെ ഗണിതശാസ്ത്രത്തിലെ ബ്രേക്ക്ത്രൂ പ്രൈസ് നൽകി ആദരിക്കപ്പെട്ടത് -ഡാനിയൽ എ. സ്പിൽമാൻ
10
ഇന്ത്യയിൽ തങ്ങളുടെ ആദ്യത്തെ സോളാർ പദ്ധതി സ്ഥാപിക്കാൻ ആംപ് എനർജിയുമായി കൈകോർക്കുന്ന കമ്പനി -ആമസോൺ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.