LD Clerk | Daily Current Affairs | Malayalam | 15 October 2022

LD Clerk | Daily Current Affairs | Malayalam | 15 October  2022

ഡെയിലി കറൻറ് അഫയേഴ്സ് - 15 ഒക്ടോബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 15 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
മഹാരാഷ്ട്രയുടെ വൈൽഡ് ലൈഫ് ഗുഡ് വിൽ അംബാസിഡർ ആയി നിയമിതയായ ബോളിവുഡ് താരം -രവീണ ടണ്ടൻ
2
അനർഹമായി മുൻഗണന റേഷൻ കാർഡുകൾ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ആരംഭിച്ച പദ്ധതി -ഓപ്പറേഷൻ യെല്ലോ
3
സായുധ സേനയുടെ സൈനിക പ്രവർത്തനങ്ങളിൽ ഏർപ്പെടവേ ഗുരുതരമായി പരിക്കേൽക്കുകയോ മരണപ്പെടുകയോ ചെയ്ത പട്ടാളക്കാരുടെ കുടുംബങ്ങൾക്ക് ഉടനടി സാമ്പത്തിക സഹായം ചെയ്യുന്നതിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്‌ഘാടനം ചെയ്ത വെബ്സൈറ്റ് -മാ ഭാരതി കെ സപൂത്
4
2022 ഒക്ടോബറിൽ പ്രസിഡന്റ് ദ്രൗപതി മുർമു 'പരം കാമരൂപ' സൂപ്പർ കമ്പ്യൂട്ടർ സൗകര്യം ഉദ്‌ഘാടനം ചെയ്ത ഐ.ഐ.ടി. -ഐ.ഐ.ടി. ഗുവാഹത്തി
5
2022 ഒക്ടോബറിൽ കിഴക്കൻ നേവൽ കമാൻഡ് നടത്തിയ സുരക്ഷാ അഭ്യാസം -പ്രസ്ഥാൻ
6
അടുത്തിടെ അന്തരിച്ച നാഗാലാൻഡ് സംസ്ഥാന വനിതാ കമ്മീഷൻ മുൻ ചെയർപേഴ്‌സണും പ്രശസ്ത എഴുത്തുകാരിയും പത്മശ്രീ ജേതാവുമായ വ്യക്തി -ഡോ ടെംസുല ആവോ
7
ഇറാഖ് പാർലമെന്റ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കുർദിഷ് രാഷ്ട്രീയക്കാരൻ -അബ്ദുൾ ലത്തീഫ് റാഷിദ്
8
നിരോധിത പദാർത്ഥമായ സ്റ്റാനോസോളോൾ ഉപയോഗിച്ചതിന് അത്‌ലറ്റിക്‌സ് ഇന്റഗ്രിറ്റി യൂണിറ്റ് (എഐയു) മൂന്ന് വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തിയ മുൻനിര ഇന്ത്യൻ ഡിസ്‌കസ് ത്രോ താരം -കമൽപ്രീത് കൗർ
9
ഏഷ്യാ പസഫിക് ഗ്രൂപ്പ് (എപിജി) രാജ്യങ്ങളിൽ നിന്നുള്ള ഇന്റർ പാർലമെന്ററി യൂണിയന്റെ (ഐപിയു) എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി ഒഡീഷയിൽ നിന്നുള്ള ലോക്‌സഭാ എം.പി ആയി തിരഞ്ഞെടുത്തത് - അപരാജിത സാരംഗി
10
സംസ്ഥാനത്തെ കരൂർ, ദിണ്ടിഗൽ ജില്ലകളിലായി 11,806 ഹെക്ടർ വ്യാപിച്ചുകിടക്കുന്ന രാജ്യത്തെ ആദ്യത്തെ കടവൂർ സ്ലെൻഡർ ലോറിസ് സാങ്ച്വറി വിജ്ഞാപനം ചെയ്തത് - തമിഴ്‌നാട്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.