LD Clerk | Daily Current Affairs | Malayalam | 27 October 2022
ഡെയിലി കറൻറ് അഫയേഴ്സ് - 27 ഒക്ടോബർ 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 27 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
കേരള പി.എസ്.സി യുടെ അടുത്ത ചെയർമാനായി നിയമിതനാകുന്ന വ്യക്തി - ഡോ.എം.ആർ.ബൈജു
2
വാരണാസിയും തമിഴ്‌നാടും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള വിജ്ഞാന ബന്ധവും പൗരാണിക നാഗരിക ബന്ധവും കണ്ടെത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടി - കാശി തമിഴ് സംഗമം
3
2022 ഒക്ടോബറിൽ ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകൾക്ക് നൽകിയിട്ടുള്ള ഇക്കോ ലേബൽ ആയ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യയിലെ ബീച്ചുകൾ - മിനിക്കോയ് തുണ്ടി ബീച്ച്, കടമത്ത് ബീച്ച്
4
രാജ്യത്തെ ഏറ്റവും ഉദാരമതിയായ മനുഷ്യസ്‌നേഹിയായി തിരഞ്ഞെടുത്തത് - ശിവ് നാടാർ
5
ലോക സുസ്ഥിരതാ ദിനത്തിന്റെ ഭാഗമായി 'പഞ്ച് ദി പ്ലാസ്റ്റിക് ക്യാമ്പയിൻ' ആരംഭിച്ചത് - ഐ.ഐ.ടി.മദ്രാസ്
6
ഒക്ടോബർ 2022 -ൽ പാലക്കാട് നിന്നും കണ്ടെത്തിയ പുതിയ ഇനം സസ്യം - അൾമാനിയ മൾട്ടീഫ്ലോറ
7
2021-2022 വർഷത്തെ നാഷണൽ ഇന്റലെക്ച്വൽ പ്രോപ്പർട്ടി അവാർഡ് നേടിയത് -ഐ.ഐ.ടി.മദ്രാസ്
8
‘മോസ്റ്റ് പോപ്പുലർ ജിഐ’ അവാർഡ് ലഭിച്ച തെലങ്കാനയുടെ ഭക്ഷണം -ഹൈദരാബാദി ഹലീം
9
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ISRO) 2023 ജൂണിൽ വിക്ഷേപിക്കാൻ പദ്ധതിയിടുന്ന മൂന്നാമത്തെ ചാന്ദ്ര ദൗത്യം -Chandrayaan-3
10
ഇന്ത്യയുടെ ഏക സമഗ്ര ഇന്റർനാഷണൽ ട്രേഡ് ഫെയറിന്റെയും കോൺഫറൻസിന്റെയും അഞ്ചാം പതിപ്പായ വിൻഡർജി ഇന്ത്യ 2023 നടക്കുന്നത് -2023 ഒക്ടോബർ 4 മുതൽ 6 വരെ
No comments: