LD Clerk | Daily Current Affairs | Malayalam | 28 October 2022

LD Clerk | Daily Current Affairs | Malayalam | 28 October  2022

ഡെയിലി കറൻറ് അഫയേഴ്സ് - 28 ഒക്ടോബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 28 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
സാഹിത്യ സാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2022 -ലെ മുണ്ടശ്ശേരി സാഹിത്യ പുരസ്‌കാരം ലഭിച്ചത് - ഡോ.എം.ലീലാവതി
2
2022 -ലെ ഒ.എ.ജി (ഒഫീഷ്യൽ എയർലൈൻ ഗൈഡ്) ഏവിയേഷൻ വേൾഡ് വൈഡ് ലിമിറ്റഡ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 -ആമത്തെ വിമാനത്താവളം - ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട്, ന്യൂഡൽഹി
3
ക്രിക്കറ്റിൽ പുരുഷ, വനിതാ കളിക്കാർക്ക് തുല്യ വേതനം നടപ്പിലാക്കുന്ന രണ്ടാമത്തെ രാജ്യം - ഇന്ത്യ
4
ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ് എക്കാലത്തെയും മികച്ച ഇന്ത്യൻ സിനിമയായി പ്രഖ്യാപിച്ച ചിത്രം - പഥേർ പാഞ്ചാലി
5
2023 ജനുവരിയിൽ പുറത്തിറങ്ങുന്ന ഹാരി രാജകുമാരന്റെ ഓർമ്മക്കുറിപ്പുകൾ - സ്പെയർ
6
കർഷകരുടെ ക്ഷേമത്തിനായി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് ആരംഭിച്ച പൊതു ക്രെഡിറ്റ് പോർട്ടൽ - സഫൽ
7
കേന്ദ്ര ഗവൺമെന്റിൽ 10 ലക്ഷം യുവാക്കൾക്ക് ജോലി നൽകാനുള്ള ആദ്യ ഘട്ടത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ച പുതിയ പദ്ധതി - “റോസ്ഗർ മേള”
8
ഇന്ത്യയിലെ ആദ്യത്തെ 'മൈഗ്രേഷൻ മോണിറ്ററിംഗ് സിസ്റ്റം' ഉദ്ഘാടനം ചെയ്തത് -മുംബൈ
9
15 ലക്ഷം ദീപങ്ങൾ തെളിച്ച് ലോക റെക്കോർഡ് സൃഷ്ടിച്ച അയോധ്യ ദീപോത്സവം നടന്നത് -അയോദ്ധ്യ രാം മന്ദിർ
10
അമേരിക്കൻ കറൻസിയിൽ ഫീച്ചർ ചെയ്യുന്ന ആദ്യ ഏഷ്യൻ അമേരിക്കക്കാരി -അന്ന മേ വോംഗ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.