LD Clerk | Daily Current Affairs | Malayalam | 02 December 2022

LD Clerk | Daily Current Affairs | Malayalam | 02 December  2022

ഡെയിലി കറൻറ് അഫയേഴ്സ് - 02 ഡിസംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 02 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 -ൽ മിസ് എർത്ത് 2022 ആയി തിരഞ്ഞെടുക്കപ്പെട്ടത് - മിന സുയി ചോയി
2
2022 നവംബറിൽ യു.പി.എസ്.സി അംഗമായി നിയമിതയായത് - പ്രീതി സുഡാൻ
3
അംഗവൈകല്യമുള്ളവർക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ സ്ഥിരം റാമ്പ് നിലവിൽ വന്നത് - മറീന ബീച്ച്
4
അടുത്തിടെ സൊമാലിയയിൽ കണ്ടെത്തിയ പുതിയ ഇനം ധാതുക്കൾ - എലാലൈറ്റ്, എൽകിൻസ്റ്റാന്റോനൈറ്റ്
5
പ്രപഞ്ചത്തിലെ ആദ്യകാല നക്ഷത്രങ്ങളെക്കുറിച്ചും ഗാലക്സികളെക്കുറിച്ചും സൂചന നൽകിയ ഇന്ത്യയുടെ റേഡിയോ ടെലിസ്കോപ്പ് - സരസ് 3
6
2022 ഡിസംബറിൽ അന്തരിച്ച കഥകളി കലാകാരൻ -കലാമണ്ഡലം വാസു പിഷാരടി
7
ഉത്തരാഖണ്ഡിൽ ഇന്ത്യയും യു.എസും തമ്മിലുള്ള ഏത് സംയുക്ത സൈനികാഭ്യാസത്തെക്കുറിച്ചാണ് ചൈന ആശങ്ക പ്രകടിപ്പിച്ചത് -യുദ്ധ അഭ്യാസ്
8
ജി-20 അധ്യക്ഷ സ്ഥാനം ഔദ്യോഗികമായി ഇന്ത്യക്ക് കൈമാറിയ രാജ്യം -ഇന്തോനേഷ്യ
9
2022 ഡിസംബർ 01-ന് കൊൽക്കത്തയിലെ നാഷണൽ ലൈബ്രറിയിൽ നടന്ന ടാറ്റ സ്റ്റീൽ ചെസ്സ് ഇന്ത്യയിൽ കിരീടം നേടിയത് -നിഹാൽ സരിൻ
10
കേരള ഹൈക്കോടതിയുടെ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം, ഹെൽത്ത് കെയർ പ്രൊഫെഷണലുകൾക്കെതിരായ ഏതെങ്കിലും ആക്രമണത്തിൽ എഫ്.ഐ.ആർ രേഖപ്പെടുത്താൻ പരമാവധി സമയം എത്ര -ഒരു മണിക്കൂർ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.