LD Clerk | Daily Current Affairs | Malayalam | 20 January 2023

LD Clerk | Daily Current Affairs | Malayalam | 20 January 2023

ഡെയിലി കറൻറ് അഫയേഴ്സ് - 20 ജനുവരി 2023

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 20 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
വാർഷിക വിദ്യാഭ്യാസ റിപ്പോർട്ട് 2022 അനുസരിച്ച്, വിദ്യാഭ്യാസമില്ലാത്ത ഗ്രാമീണ അമ്മമാർ ഏറ്റവും കുറവ് ഉള്ള സംസ്ഥാനം - കേരളം
2
ഡൽഹി ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നതിന് എസ്.സി കൊളീജിയത്തിൽ നിന്ന് ശക്തമായ പിന്തുണ ലഭിച്ച സ്വവർഗാനുരാഗ അഭിഭാഷകന്റെ പേര് - സൗരഭ് കിർപാൽ
3
2024 ഫെബ്രുവരിയിൽ ആദ്യത്തെ എ.എച്ച് - 64 ഇ അപ്പാച്ചെ ആക്രമണ ഹെലികോപ്റ്റർ കരസേനയ്ക്ക് ഇന്ത്യയിൽ ഏത് കമ്പനിയാണ് പുറത്തിറക്കുന്നത് - ടാറ്റ എയ്റോസ്പേസ് ലിമിറ്റഡ്
4
2023 ജനുവരി 23 ന് ഇന്ത്യൻ നാവികസേന കമ്മീഷൻ ചെയ്യുന്ന അഞ്ചാമത്തെ കൽവാരി ക്‌ളാസ് അന്തർവാഹിനിയുടെ പേര് - വഗീർ
5
നേതാജി സുഭാഷ് ചന്ദ്രബോസിന് സമർപ്പിക്കപ്പെട്ട നിർദിഷ്ട സ്മാരകത്തിന്ടെ മാതൃക 2023 ജനുവരി 23 ന് ആൻഡമാനിലെ ഏത് ദ്വീപിൽ ഉത്‌ഘാടനം ചെയ്യും - റോസ് ദ്വീപ്
6
കരസേനയിലെ ഏതാണ്ട് 108 വനിതാ ഓഫീസർമാരെ സൈനിക യൂണിറ്റുകളെ നയിക്കാൻ യോഗ്യരാക്കുന്നതിന് ഏത് റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകും - കേണൽ
7
ഇന്ത്യയിൽ വെച്ച് അന്തരിച്ച ഏത് രാജ്യത്തിന്റെ വൈസ് പ്രസിഡന്റ് ആയിരുന്നു ബദര അലിയു ജൂഫ് - ഗാംബിയ
8
2023 ഹോക്കി ലോകകപ്പിൽ ഏത് ടീമിനെ 14 - 0 ന് പരാജയപ്പെടുത്തിയാണ് നെതർലാൻഡ്‌സ് ചരിത്രം സൃഷ്ടിച്ചത് -ചിലി
9
യു.എസ്. മെരിലാൻഡിന്റെ ലെഫ്റ്റനന്റ് ഗവർണ്ണർ ആയി ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ അമേരിക്കൻ രാഷ്ട്രീയക്കാരൻ -അരുണ മില്ലർ
10
268 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കൊളംബിയ സർവകലാശാലയുടെ ആദ്യ വനിതാ പ്രസിഡന്റ് ആരായിരിക്കും -നേമത്ത് (മിനോഷ്) ഷഫീക്ക്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.