LD Clerk | Daily Current Affairs | Malayalam | 21 January 2023

LD Clerk | Daily Current Affairs | Malayalam | 21 January 2023

ഡെയിലി കറൻറ് അഫയേഴ്സ് - 21 ജനുവരി 2023

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 21 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2023 ഫെബ്രുവരി 7 ന് സ്ഥാനമൊഴിയുന്ന ജസീന്ദ ആർഡേൺ ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് - ന്യൂസിലാൻഡ്
2
കേരള സംസ്ഥാന സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം എല്ലാ വർഷവും കുടുംബ ശ്രീ ദിനം ഏത് ദിവസമാണ് ആഘോഷിക്കുക - മെയ് 17
3
എല്ലാ ഗോത്രവർഗ്ഗക്കാർക്കും അടിസ്ഥാന രേഖകൾ നൽകുന്ന രാജ്യത്തെ ആദ്യത്തെ ജില്ലയായി മാറിയ കേരളത്തിലെ ജില്ല - വയനാട്
4
ജി-20 ഇന്ത്യ പ്രെസിഡൻസിക്ക് കീഴിലുള്ള ആദ്യത്തെ ഹെൽത്ത് വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിൽ പങ്കെടുത്ത ഡബ്ള്യു.എച്ച്.ഒ യുടെ എ.സി.ടി ആക്സിലറേറ്ററായ പ്രത്യേക ദൂതന്റെ പേര് - ഡോ.അയോഡെ അലകിജ
5
ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിൽ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യക്കെതിരെ ഏവിയേഷൻ റെഗുലേറ്റർ ഡി.ജി.സി.എ എത്ര തുക പിഴ ചുമത്തി -30 ലക്ഷം രൂപ
6
ഇന്ത്യൻ ആർമിയുടെയും ഈജിപ്ഷ്യൻ ആർമിയുടെയും പ്രത്യേക സേനകൾ തമ്മിലുള്ള ആദ്യത്തെ അഭ്യാസത്തിന്ടെ പേര് -സൈക്ലോൺ 1 അഭ്യാസം
7
2023 ജനുവരി 13 മുതൽ 19 വരെ ബംഗ്ലാദേശിലെ ചാട്ടോഗ്രാം സന്ദർശിച്ച ഇന്ത്യൻ കോസ്റ്റ് ഗാർഡിന്ടെ രണ്ട് കപ്പലുകളുടെ പേര് -ശൗര്യയും രാജ്വീറും
8
നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ ഡയറക്ടർ ആയി നിയമിതനായത് - പ്രവീൺ ശർമ്മ
9
ബ്രാൻഡ് ഗാർഡിയൻഷിപ്പ് ഇൻഡക്സ് 2023 ൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യക്കാരൻ - മുകേഷ് അംബാനി
10
മാനവികതയ്‌ക്കുള്ള സേവനത്തിനുള്ള ബഹ്‌റൈന്റെ ഐ.എസ്‌.എ അവാർഡ് ലഭിച്ച നേപ്പാളി - ഡോ .സന്ദൂക് റൂയിറ്റ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.