Expected Questions for Last Grade Servants | 01 | Indian History

Expected Questions for Last Grade Servants | 01 | Indian History

ഇന്ത്യാ ചരിത്രം 

1. ഏറ്റവും ഒടുവിൽ ഇന്ത്യയുടെ ചേർക്കപ്പെട്ട യൂറോപ്പ്യൻ കോളനി - ഗോവ 

2. ഇന്ത്യയിലെ ഗോവ, ദാമൻ, ദിയു എന്നീ പോർച്ചുഗീസ് അധീന പ്രദേശങ്ങളെ 1961 ഡിസംബർ 19 ന് ഇന്ത്യയുടെ ഭാഗമാക്കിയ സൈനിക നടപടി - ഓപ്പറേഷൻ വിജയ് 

3. ഗോവ വിമോചന സമയത്തെ പ്രതിരോധ മന്ത്രിയായിരുന്ന മലയാളി - വി.കെ.കൃഷ്ണമേനോൻ 

4. 1948 ൽ ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ചേർക്കാൻ നടത്തിയ സൈനിക നടപടി - ഓപ്പറേഷൻ പോളോ 

5. 1947 ലെ ഇന്ത്യാ - പാക് യുദ്ധസമയത്തെ പ്രധാനമന്ത്രി - ജവാഹർലാൽ നെഹ്‌റു 

6. 1947 -ലെ ഇന്ത്യാ - പാക് യുദ്ധസമയത്തെ പ്രതിരോധ മന്ത്രി - ബൽദേവ് സിംഗ്

7. 1962 -ലെ ഇന്ത്യാ - ചൈന യുദ്ധസമയത്തെ പ്രധാനമന്ത്രി - ജവാഹർലാൽ നെഹ്‌റു 

8. 1962 -ലെ ഇന്ത്യാ - ചൈന യുദ്ധസമയത്തെ പ്രതിരോധ മന്ത്രി - വി.കെ.കൃഷ്ണമേനോൻ 

9. 1965 -ലെ ഇന്ത്യാ - പാക്ക് യുദ്ധസമയത്തെ പ്രധാനമന്ത്രി - ലാൽ ബഹാദൂർ ശാസ്ത്രി 

10. 1965 -ലെ ഇന്ത്യാ - പാക്ക് യുദ്ധസമയത്തെ പ്രതിരോധ മന്ത്രി - വൈ.ബി.ചവാൻ 

11. 1971 -ലെ ഇന്ത്യാ - പാക്ക് യുദ്ധസമയത്തെ പ്രധാനമന്ത്രി - ഇന്ദിരാ ഗാന്ധി 

12. 1971 -ലെ ഇന്ത്യാ - പാക്ക് യുദ്ധസമയത്തെ  പ്രതിരോധമന്ത്രി - ജഗ്ജീവൻ റാം 

13. സിഖ് ഭീകരർക്കെതിരെ നടത്തിയ 1984 ലെ സൈനിക നീക്കം - ഓപ്പറേഷൻ ബ്ലൂ സ്റ്റാർ 

14. ഓപ്പറേഷൻ ബ്ലൂ സ്റ്റാർ നടത്തിയ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി 

15. സിയാച്ചിൻ മലകളുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ഇന്ത്യ നടത്തിയ സൈനിക നീക്കമാണ് - ഓപ്പറേഷൻ മേഘദൂത് (1984)

16. 1986 ൽ സുവർണ ക്ഷേത്രത്തിൽ നിന്ന് തീവ്രവാദികളെ പുറത്താക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നീക്കം - ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ 

17. 1999 -ലെ കാർഗിൽ യുദ്ധ സമയത്തെ പ്രധാനമന്ത്രി - എ.ബി.വാജ്‌പേയ് 

18. 1999 -ലെ കാർഗിൽ യുദ്ധസമയത്തെ പ്രതിരോധമന്ത്രി - ജോർജ് ഫെർണാണ്ടസ് 

19. 1999 ൽ കാർഗിൽ പിടിച്ചെടുക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നീക്കം - ഓപ്പറേഷൻ വിജയ് 

20. 2001 ഡിസംബർ 13 ന് ഇന്ത്യൻ പാർലമെന്റിൽ നടത്തിയ ഭീകരാക്രമണത്തെ ചെറുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം - ഓപ്പറേഷൻ പരാക്രം 

21. ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത് - 1950 മാർച്ച് 15 

22. പഞ്ചവത്സര പദ്ധതികളുടെ രൂപരേഖ തയ്യാറാക്കിയിരുന്നത് - ആസൂത്രണ കമ്മീഷൻ (പ്ലാനിങ് കമ്മീഷൻ)

23. ആസൂത്രണ കമ്മീഷന്റെ ആദ്യ അധ്യക്ഷൻ - ജവാഹർലാൽ നെഹ്‌റു 

24. ആസൂത്രണ കമ്മീഷന്റെ ആദ്യ  ഉപാധ്യക്ഷൻ - ഗുൽസാരിലാൽ നന്ദ 

25. ആസൂത്രണ കമ്മീഷന്റെ അവസാനത്തെ അധ്യക്ഷൻ - നരേന്ദ്രമോദി 

26. ആസൂത്രണ കമ്മീഷന്റെ അവസാനത്തെ ഉപാധ്യക്ഷൻ - മൊണ്ടേഗ് സിംഗ് അലുവാലിയ 

27. പഞ്ചവത്സര പദ്ധതികൾക്ക് അംഗീകാരം നൽകിയിരുന്നത് - ദേശീയ വികസന സമിതി (എൻ.ഡി.സി)

28. എൻ.ഡി.സി സ്ഥാപിതമായത് - 1952 ഓഗസ്റ്റ് 6 

29. എൻ.ഡി.സി യുടെ പ്രഥമ സമ്മേളനം നടന്നത് - 1952 നവംബർ 8,9 

30. എൻ.ഡി.സി.ക്ക് പകരമായി രൂപം കൊണ്ട സംവിധാനം - നീതി ആയോഗ് ഗവേണിങ് കൗൺസിൽ 

31. നാഷണൽ പ്ലാനിങ് കൗൺസിൽ രൂപീകരിച്ച വർഷം - 1965 

32. ഒരു പ്രത്യേക മേഖലയ്ക്ക് മുൻഗണന നൽകി അഞ്ച് വർഷം കൊണ്ട് ലക്ഷ്യം നേടുന്നതിനായി ആസൂത്രണ കമ്മീഷൻ വിഭാവനം ചെയ്ത പദ്ധതികളിൽപ്പെടുന്നത് - പഞ്ചവത്സര പദ്ധതികൾ 

33. ഇന്ത്യയിൽ പഞ്ചവത്സര പദ്ധതികൾക്ക് തുടക്കം കുറിച്ച പ്രധാനമന്ത്രി - ജവാഹർലാൽ നെഹ്‌റു 

34. പഞ്ചവത്സര പദ്ധതി ലോകത്ത് ആദ്യമായി നടപ്പിലാക്കിയത് - ജോസഫ് സ്റ്റാലിൻ 

35. പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ ആദ്യത്തെ രാജ്യം - യു.എസ്.എസ്.ആർ  (റഷ്യ)

36. ഇന്ത്യയിൽ പഞ്ചവത്സര പദ്ധതി ആരംഭിച്ചത് - 1951 ഏപ്രിൽ 1 

37. ഒന്നാം പഞ്ചവത്സര പദ്ധതി പ്രാധാന്യം നൽകിയിരുന്ന മേഖലകൾ - കൃഷി, ജലസേചനം, വൈദ്യുതീകരണം 

38. കാർഷിക പദ്ധതി എന്നറിയപ്പെടുന്നത് - ഒന്നാം പഞ്ചവത്സര പദ്ധതി 

39. ഒന്നാം പഞ്ചവത്സര പദ്ധതി അറിയപ്പെട്ടിരുന്നത് - ഹാരോഡ് - ഡോമർ മോഡൽ 

40. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയ വ്യക്തി - കെ.എൻ.രാജ് 

41. കുടുംബാസൂത്രണത്തിന് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി - ഒന്നാം പഞ്ചവത്സര പദ്ധതി (1952)

42. കേരളത്തിൽ തോട്ടപ്പള്ളി സ്പിൽവേ നിർമിച്ചത് ഏത് പഞ്ചവത്സര കാലത്താണ് - ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് (1955)

43. ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് ആരംഭിച്ച വൻകിട ജലസേചന പദ്ധതികൾ - ഭക്രാനംഗൽ, ഹിരാക്കുഡ്, ദാമോദർവാലി 

44. രണ്ടാം പഞ്ചവത്സര പദ്ധതിക്കാലയളവ് ഏത് - 1956 - 1961 

No comments:

Powered by Blogger.