Renaissance Women Leaders of Kerala | Study Material

Renaissance Women Leaders of Kerala | Study Material
കേരളത്തിലെ നവോത്ഥാന നായികമാർ

■ അക്കമ്മ ചെറിയാന്റെ നേതൃത്വത്തിൽ സ്ഥാപിതമായ സ്ത്രീകളുടെ സന്നദ്ധ സേവാസംഘം - ദേശസേവിക സംഘം (1938)

■ കാതുമുറി പ്രസ്ഥാനത്തിന്റെ നേതാവ് - ആര്യ പള്ളം

■ യോഗക്ഷേമസഭയുടെ യുവജന വിഭാഗത്തിന്റെ ആദ്യ വനിതാ പ്രസിഡന്റ് - പാർവ്വതി നെന്മണി മംഗലം

■ അന്തർജനസമാജം രൂപീകരിക്കുന്നതിൽ മുഖ്യപങ്കു വഹിച്ച വ്യക്തി - പാർവ്വതി നെന്മണി മംഗലം

■ അന്തർജ്ജന സമാജം രൂപീകൃതമായ സ്ഥലം - ചേറ്റുപുഴ

■ 1948ൽ അന്തർജ്ജന സമാജത്തിന്റെ ആഭിമുഖ്യത്തിൽ രചന, സംവിധാനം, അഭിനയം ഇവയെല്ലാം സ്ത്രീകൾ തന്നെ നിർവ്വഹിച്ച മലയാളത്തിലെ ആദ്യ നാടകം - തൊഴിൽ കേന്ദ്രത്തിലേക്ക്

■ മലബാറിൽ സ്വദേശി പ്രസ്ഥാനം ആരംഭിക്കുന്നതിന് നേതൃത്വം നൽകിയ വനിത - എ.വി.കുട്ടിമാളു അമ്മ

■ രാജ്യസഭാംഗമായ ആദ്യ മലയാളി വനിത - ലക്ഷ്മി.എൻ.മേനോൻ (1952ൽ ബീഹാറിൽ നിന്ന്)

■ രാജ്യസഭാംഗമായ രണ്ടാമത്തെ മലയാളി വനിത - ഭാരതി ഉദയഭാനു (1954)

■ കേരളത്തിൽ നിന്ന് രാജ്യസഭാംഗമായ ആദ്യ വനിത - ഭാരതി ഉദയഭാനു

■ മഹിളാ ദേശസേവികാ സംഘിന്റെ പ്രസിഡന്റ് - മാർഗരറ്റ് പാവമണി

■ മദ്രാസിൽ നിന്നും ഭരണഘടനാ നിർമ്മാണസഭയിൽ അംഗമായ വനിത - അമ്മു സ്വാമിനാഥൻ

■ 'കനലെരിയും കാലം' എന്ന ആത്മകഥ രചിച്ചത് - കൂത്താട്ടുകുളം മേരി

■ "കേരളത്തിന്റെ ജെന്നി" എന്നറിയപ്പെട്ടിരുന്നത് - കല്യാണിയമ്മ

■ സ്വാതന്ത്ര്യ സമരകാലത്ത് ജയിലിൽ അടയ്ക്കപ്പെട്ട കേരളത്തിലെ ആദ്യ വനിതാ രാഷ്ട്രീയ നേതാവ് - എം.കാർത്യായനിയമ്മ

■ തോൽവിറക് സമരത്തിന്റെ സമരനായിക - എം.കാർത്യായനി അമ്മ (ആത്മകഥ - നിറം തെളിയുന്ന നാളുകൾ)

■ കേരള ചരിത്രത്തിൽ താലി കേസുമായി ബന്ധപ്പെട്ട വനിത - ലളിതാഭായി പ്രഭു

■ അനുയായികൾ "കാച്ചിയമ്മ" എന്ന് വിളിച്ചിരുന്ന വനിതാ നേതാവ് - ഗ്രേസി ആരോൺ

■ "മലബാറിലെ ദീനബന്ധു" എന്നറിയപ്പെടുന്ന വനിതാ നവോത്ഥാന നായിക - ഗ്രേസി ആരോൺ

■ കേരളത്തിലെ ആദ്യ വനിതാ മജിസ്‌ട്രേറ്റ് - ഓമനകുഞ്ഞമ്മ

■ എ.കെ.ഗോപാലന്റെ അറസ്റ്റിനെ തുടർന്ന് ഗുരുവായൂർ സത്യാഗ്രഹം നയിച്ച വനിത - പി.എം.കമലാവതി

■ കണ്ടകൈ പുല്ലുപറി സമരം നയിച്ച വനിത - പി.കെ.കുഞ്ഞാക്കമ്മ (1946)

■ കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിന് വളരെയധികം സംഭാവന നൽകിയ ആനക്കര വടക്കത്ത് എന്ന കുടുംബത്തിലെ പ്രധാന അംഗങ്ങൾ - എ.വി.കുട്ടിമാളു അമ്മ, അമ്മു സ്വാമിനാഥൻ, ക്യാപ്റ്റൻ ലക്ഷ്മി, മൃണാളിനി സാരാഭായ്

No comments:

Powered by Blogger.