Daily Current Affairs Malayalam Images - 06 | LD Clerk | Kerala PSC

Daily Current Affairs Malayalam Images - 06 | LD Clerk | Kerala PSC
LDClerk’s Current Affairs Today Section provides the latest and Best Daily Current Affairs 2024-25 for UPSC, IAS/PCS, Banking, IBPS, SSC, Railway, UPPSC, RPSC, BPSC, MPPSC, TNPSC, MPSC, KPSC, and other competition exams. Current Affairs Images in Malayalam from Image 101 to 110.
101
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റ ചട്ടലംഘനം ഉൾപ്പെടെയുള്ള പരാതികളും ക്രമക്കേടുകളും അധികൃതരെ അറിയിക്കുന്നതിനുള്ള മൊബൈൽ ആപ്പ്
സി-വിജിൽ

■ പരാതി ലഭിച്ച് 100 മിനിറ്റിനുള്ളിൽ നടപടി സ്വീകരിച്ച് മറുപടി ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം.
■ രാഷ്ട്രീയപാർട്ടികളുടെ പൊതുയോഗങ്ങൾ, അനൗൺസ്മെന്റ് അനുമതി, വാഹന പെർമിറ്റ് തുടങ്ങിയ വിവിധ തരത്തിലുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനായുള്ള പോർട്ടൽ - സുവിധ
Daily Current Affairs Malayalam
102
നൂറ്റാണ്ടുകൾമാത്രം കൂടുമ്പോൾ സംഭവിക്കുന്ന ദീർഘവും അതിതീവ്രവുമായ സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമാകുന്നത്
2024 ഏപ്രിൽ 8

■ കാനഡ, വടക്കേ അമേരിക്ക, മെക്സിക്കോ എന്നിവിടങ്ങളിലാണ് സൂര്യഗ്രഹണം ദൃശ്യമാവുക.
■ പൂർണഗ്രഹണം ഏറ്റവും കൂടുതൽ സമയം അനുഭവപ്പെടുന്നത് മെക്സിക്കോയിലെ ടോറിയോണിലാവും(~ 4 മിനിറ്റ് 28 സെക്കൻഡ് ).
■ സൂര്യനും ഭൂമിയ്ക്കുമിടയിൽ നേർരേഖയിൽ ചന്ദ്രൻ വരുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്.
■ ചന്ദ്രൻ സൂര്യനെ മറയ്ക്കുമ്പോൾ ചന്ദ്രന്റെ നിഴൽ ഭൂമിയിൽ വീഴും.
Daily Current Affairs Malayalam
103
2024 മാർച്ചിൽ രാജിവച്ച കേന്ദ്ര ഭക്ഷ്യസംസ്കരണ വകുപ്പ് മന്ത്രി
പശുപതി കുമാർ പരസ്

ഭക്ഷ്യസംസ്കരണ വകുപ്പിന്റെ അധിക ചുമതല കിരൺ റിജ്ജുവിന് നൽകി.
Daily Current Affairs Malayalam
104
ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ, പുതൂർ പുരസ്കാരത്തിന് 2024 മാർച്ചിൽ അർഹനായത്
വൈശാഖൻ

■ 'വൈശാഖൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് - എം. കെ. ഗോപിനാഥൻ നായർ
Daily Current Affairs Malayalam
105
2024 മാർച്ചിൽ രാജിവച്ച ഇന്ത്യൻ വംശജനായ അയർലൻഡ് പ്രധാനമന്ത്രി
ലിയോ വരദ്കർ

■ അയർലൻഡ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു.
Daily Current Affairs Malayalam
106
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷണൽ ടെക്‌നോളജി നടത്തിയ ദേശീയ ഓഡിയോ, വീഡിയോ മത്സരത്തിൽ മികച്ച വിദ്യാഭ്യാസ ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ലഭിച്ചത്
ജീവന്റെ വില
(സംവിധാനം- ജി. എസ്. ഉണ്ണിക്കൃഷ്ണൻ നായർ)

■ അദ്ദേഹം സംവിധാനം ചെയ്ത ‘സ്വാതന്ത്ര്യസമരം ധീരോദാത്തമായ വയനാടൻ ഏടുകൾ’ എന്ന ഡോക്യുമെന്ററി മികച്ച ഗവേഷണത്തിനുള്ള സ്പെഷ്യൽ ജൂറി അവാർഡും നേടി.
Daily Current Affairs Malayalam
107
അടുത്തിടെ കേരളത്തിന്റെ ആഴക്കടലിൽ കണ്ടെത്തിയ പുതിയ ഇനം മത്സ്യപരാദ ജീവിക്ക് നൽകിയിരിക്കുന്ന പേര്
ബ്രൂസ്തോവ ഇസ്രോ

■ ഐ.എസ്.ആർ.ഒ.യോടുള്ള ബഹുമാനാർഥമാണ് പേര് നൽകിയത്.
Daily Current Affairs Malayalam
108
2024-ലെ പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിന്റെ ചെഫ് ഡി മിഷനായി നിയമിതയായത്
മേരി കോം

■ ടേബിൾ ടെന്നീസ് വെറ്ററൻ താരം അജന്ത ശരത് കമൽ, പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാക വഹിക്കുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ.
■ 2024 ജൂലൈ 26 മുതൽ 2024 ഓഗസ്റ്റ് 11 വരെയാണ് പാരീസ് ഒളിമ്പിക്സ് നടക്കുന്നത്.
Daily Current Affairs Malayalam
109
ലോകത്താദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മനുഷ്യനിൽ വിജയകരമായി മാറ്റിവച്ച രാജ്യം
യു. എസ്.എ.

■ മസാച്യുസെറ്റ്സ് ജനറൽ ആശുപത്രിയിലാണ് 'റിച്ചാർഡ് സ്ലേമാൻ' എന്ന 62-കാരനിൽ വൃക്ക മാറ്റിവച്ചത്.
Daily Current Affairs Malayalam
110
ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള ന്യൂറാലിങ്ക് കമ്പനി, അന്ധർക്ക് കാഴ്ച സാധ്യമാക്കുന്നതിനായി വികസിപ്പിക്കുന്ന സാങ്കേതികവിദ്യ
ബ്ലൈൻഡ് സൈറ്റ്
Daily Current Affairs Malayalam

No comments:

Powered by Blogger.