Daily Current Affairs Malayalam Images - 13 | LD Clerk | Kerala PSC

Daily Current Affairs Malayalam Images - 13 | LD Clerk | Kerala PSC
LDClerk’s Current Affairs Today Section provides the latest and Best Daily Current Affairs 2024-25 for UPSC, IAS/PCS, Banking, IBPS, SSC, Railway, UPPSC, RPSC, BPSC, MPPSC, TNPSC, MPSC, KPSC, and other competition exams. Current Affairs Images in Malayalam from Image 171 to 180.
171
ജീവിച്ചിരിക്കുന്നവരിൽ ലോകത്തിലെ ഏറ്റവും പ്രായമേറിയ വ്യക്തിയെന്ന ഗിന്നസ് റെക്കോർഡ് 2022-ൽ സ്വന്തമാക്കിയ വ്യക്തി, 2024 ഏപ്രിൽ 2ന് അന്തരിച്ചു. പേര്?
ജുവാൻ വിസെന്റെ പെരെസ് മോറ(114)

■ 2022 ഫെബ്രുവരി 4ന് 112 വയസും 253 ദിവസവും പ്രായമായപ്പോഴാണ് വെനസ്വേലക്കാരനായ പെരെസ് മോറ ഗിന്നസ് വേൾഡ് റെക്കോർഡിനർഹനായത്.
Juan Vicente Perez Mora (114)
172
ചരിത്രത്തിലാദ്യമായി ഫോബ്സിന്റെ ആഗോള സമ്പന്ന പട്ടികയിൽ ഇടപിടിച്ച മലയാളി വനിത
സാറ ജോർജ് മുത്തൂറ്റ്

■ ഫോബ്സ് മാസികയുടെ ഈ വർഷത്തെ ആഗോള സമ്പന്നപ്പട്ടികയിൽ ഒന്നാമത് - ബെർണാഡ് അർനാൾട്ട്
■ ഇന്ത്യക്കാരിൽ ഒന്നാമത് - മുകേഷ് അംബാനി
Sarah George Muthoot
173
2024 ഏപ്രിലിൽ അന്തരിച്ച ഫ്രഞ്ച് നോവലിസ്റ്റും നിരൂപകയും നാടകകൃത്തുമായിരുന്ന വ്യക്തി
മരീസ് കോൺട്

■ സേഗോ (Segou) എന്ന നോവലിലൂടെയാണ് പ്രശസ്തയായത്.
■ നോബൽ സമ്മാനത്തിന്റെ പകരക്കാരൻ എന്നറിയപ്പെടുന്ന ന്യൂ അക്കാദമി പ്രൈസ് ഇൻ ലിറ്ററേച്ചർ നേടിയ ആദ്യത്തെ എഴുത്തുകാരിയാണ് മരീസ് കോൺട്.
Latest Current Affairs
174
2024 ഏപ്രിൽ നാലിന് 75 വയസ് തികഞ്ഞ സൈനിക സഖ്യം
നാറ്റോ (NATO)

■ നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (NATO) രൂപീകൃതമായത്- 1949 ഏപ്രിൽ 4
■ നാറ്റോയുടെ ആസ്ഥാനം - ബ്രസൽസ് (ബെൽജിയം)
■ നാറ്റോയുടെ സെക്രട്ടറി ജനറൽ - ജെൻസ് സ്റ്റോൾട്ടൻബർഗ്
■ 32 അംഗരാജ്യങ്ങളുള്ള നാറ്റോയിൽ അവസാനമായി അംഗമായ രാജ്യം - സ്വീഡൻ (2024 മാർച്ച് 7)
Latest Current Affairs
175
ഏറ്റവും പുതിയ കണക്കുകൾപ്രകാരം, ഫിഫ പുരുഷ ഫുട്ബോൾ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം
121

■ നിലവിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം- അർജന്റീന
■ ഫ്രാൻസും ബെൽജിയവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
Latest Current Affairs
176
2024 ഏപ്രിലിൽ, ഇന്റർനാഷണൽ ഷിപ്പിംഗ് ആൻഡ് പോർട്ട് സെക്യൂരിറ്റി കോഡ് (ISPS) അംഗീകാരം ലഭിച്ച കേരളത്തിലെ തുറമുഖം
വിഴിഞ്ഞം തുറമുഖം
Latest Current Affairs
177
ഏത് സംസ്ഥാനത്തുനിന്നുള്ള രാജ്യസഭാംഗമായാണ് സോണിയ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്
രാജസ്ഥാൻ
Latest Current Affairs
178
സ്റ്റേജ് ആർട്ടിസ്റ്റ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള(സവാക്ക്) ഏർപ്പെടുത്തിയ പ്രഥമ മാമുക്കോയ പ്രതിഭാ പുരസ്കാരത്തിന് അർഹനായത്
ഹരിഹരൻ (സംവിധാനയകൻ)
Latest Current Affairs
179
അണ്ടർ-17 400 മീറ്ററിൽ ഉസൈൻ ബോൾട്ടിന്റെ 22 വർഷം പഴക്കമുള്ള റെക്കോർഡ് മറികടന്ന് വാർത്തകളിൽ ഇടംനേടിയ ജമൈക്കൻ താരം
നിക്കോയ് ബ്രാംവെൽ

■ കഴിഞ്ഞദിവസം ഗ്രാനഡയിൽ നടന്ന അത്‌ലറ്റിക് മീറ്റിൽ 47.26 സെക്കൻഡിൽ ഫിനിഷ് ചെയ്താണ്, 2002ൽ ബോൾട്ട് കുറിച്ച 47.33 സെക്കന്റിന്റെ റെക്കോർഡ് നിക്കോയ് മറികടന്നത്.
Latest Current Affairs
180
2024 ഏപ്രിലിൽ കൊല്ലപ്പെട്ട 'ലൂക്ക് ഫ്ല്യൂർസ്', ഏത് രാജ്യത്തിന്റെ ഫുട്ബോൾ താരമായിരുന്നു
ദക്ഷിണാഫ്രിക്ക

■ ജോഹന്നാസ്ബർഗിലെ പെട്രോൾ സ്റ്റേഷനിൽ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ നെഞ്ചിൽ വെടിയേറ്റു മരിച്ചു.
Latest Current Affairs

No comments:

Powered by Blogger.