ഭൂമിശാസ്ത്ര പഠന സാമഗ്രി - ദ്വീപുകൾ

ദ്വീപുകൾ 
  1. പൂർണമായും വെള്ളത്താൽ ചുറ്റപ്പെട്ട കരഭാഗം അഥവാ ഭൂവിഭാഗമാണ് ദ്വീപുകൾ.
  2. പ്രധാനമായും അഞ്ചു  തരത്തിലുള്ള ദ്വീപുകളുണ്ട്.
  3. ഓഷ്യാനിക്ക് ദ്വീപുകൾ, കോണ്ടിനെന്റൽ ദ്വീപുകൾ, കോറൽ ദ്വീപുകൾ,നദീജന്യ ദ്വീപുകൾ, കൃത്രിമ ദ്വീപുകൾ എന്നിവ.
ഓഷ്യാനിക് ദ്വീപുകൾ 
  1. സമുദ്രത്തിന്റെ അടിയിൽ നിന്ന് ഉയർന്നു വന്ന ഓഷ്യാനിക് ദ്വീപുകൾ.
  2. തൊട്ടടുത്ത കരപ്രദേശത്തെ ഭൂമിശാസ്ത്ര ഘടനയുമായി ഇവയ്ക്കു സാമ്യമുണ്ടാവില്ല.
  3. അസൻഷൻ,ട്രിസ്റ്റാൻ ഡാ കുൻഹ, സെൻറ് ഹെലേന എന്നിവ ഓഷ്യാനിക് ദ്വീപുകൾക്ക് ഉദാഹരണമാണ്.
  4. സെൻറ് ഹെലേന ദ്വീപ് സബ് മറൈൻ അഗ്നി പർവതങ്ങൾ  രൂപം കൊണ്ടതാണ്.
കോണ്ടിനെന്റൽ ദ്വീപുകൾ 
  1. വൻകരയോട് ചേർന്ന് കിടക്കുന്ന ദ്വീപുകളാണ് കോണ്ടിനെന്റൽ ദ്വീപുകൾ.
  2. ഒരു ഭൂഖണ്ഡത്തിന്റെ കരയുടെ തുടർച്ചയായാണ് ഇത്തരം ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്.
  3. ഈ ദ്വീപുകളുടെ ഭൂമിശാസ്ത്രപരമായ ഘടന ചേർന്ന് കിടക്കുന്ന വന്കരകളുടേത് പോലെ തന്നെയായിരിക്കും.
  4. ബ്രിട്ടീഷ് ദ്വീപുകൾ,ന്യൂ ഫൗണ്ട് ലാൻഡ് തുടങ്ങിയ ഇതിന് ഉദാഹരണങ്ങളാണ്.
കോറൽ ദ്വീപുകൾ 
  1. കോറൽ പോളിപ്പുകൾ എന്ന ചെറിയ സമുദ്ര ജീവികളുടെ ജൈവാവശിഷ്ടങ്ങൾ ചേർന്ന് ഉണ്ടാകുന്നതാണ് കോറൽ ദ്വീപുകൾ അഥവാ പവിഴ ദ്വീപുകൾ.
  2. ലക്ഷദ്വീപ്,മാലദ്വീപ്,ബഹ്റൈൻ തുടങ്ങിയവ പവിഴ ദ്വീപുകൾക്ക് ഉദാഹരണമാണ്.
നദീജന്യ ദ്വീപുകൾ 
  1. നദികൾ എക്കൽ നിക്ഷേപിച്ച് രൂപമെടുക്കുന്നവയാണ് നദീജന്യ ദ്വീപുകൾ.
  2. ഇന്ത്യയിലെ മാജുലി,ബ്രസീലിലെ ബനാനൽ എന്നിവ നദീജന്യ ദ്വീപുകൾക്ക് ഉദാഹരണമാണ്.
കൃത്രിമ ദ്വീപുകൾ 
  1. മനുഷ്യ നിർമിതമായിട്ടുള്ള ദ്വീപുകളാണ് കൃത്രിമ ദ്വീപുകൾ.
  2. അറേബ്യയിലെ പാം ഐലൻഡ്,കൊച്ചിയിലെ വെല്ലിങ്ടൺ ഐലൻഡ് എന്നിവ കൃത്രിമ ദ്വീപുകൾക്ക് ഉദാഹരണമാണ്.
ദ്വീപ് വിശേഷങ്ങൾ 
  1. ഹവായ് ദ്വീപ്,ഐസ്ലാൻഡ് എന്നിവ സമുദ്രത്തിലെ അഗ്നി പർവതങ്ങൾ വഴി ഉത്ഭവിക്കുന്ന ദ്വീപുകൾക്ക് ഉദാഹരണമാണ്.
  2. യുണൈറ്റഡ് സ്റ്റേറ്റ്സ് ന്ടെ ഭാഗമായുള്ള ദ്വീപുകളാണ് ഹവായ് ദ്വീപുകൾ.
  3. ചരിത്ര പ്രസിദ്ധമായ പേൾ ഹാർബർ സൈനിക താവളം സ്ഥിതി ചെയ്യുന്നത് ഹവായ് ദ്വീപുകളിലാണ്.
  4. ഇന്ത്യൻ മഹാ സമുദ്രത്തിലെ ബ്രിട്ടീഷ്-അമേരിക്കൻ സൈനിക കേന്ദ്രമാണ് ഡീഗോ ഗാർഷ്യ ദ്വീപ്.
  5. വൻകര ദ്വീപ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യമാണ് ഓസ്ട്രേലിയ.
  6. ഏറ്റവും ചെറിയ ദ്വീപായി കണക്കാക്കുന്നത് അറ്റ്ലാന്റിക്ക് സമുദ്രത്തിലെ ബിഷപ് റോക്ക് ആണ്.
  7. ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ് രാഷ്ട്രമാണ് പസിഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന നൗറു 
  8. പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിൻടെ പഠന യാത്രകളുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ദ്വീപാണ് പസിഫിക് സമുദ്രത്തിലെ ഗാലപ്പഗോസ് ദ്വീപ്.
  9. ഡാർവിൻ ദ്വീപ്,സാന്റാക്രൂസ് ദ്വീപ്, ഇസബെല്ലാ ദ്വീപ്,എന്നിവ ഗാലപ്പഗോസ് ദ്വീപ് സമൂഹത്തിലാണ്.
  10. ഹണിമൂൺ,ബ്രേക്ഫാസ്റ്റ് എന്നീ ദ്വീപുകൾ ഒഡീഷയിലെ ചിൽക്ക തടാകത്തിൽ സ്ഥിതി ചെയ്യുന്നു.
  11. ശാന്ത സമുദ്രത്തിലെ ഈസ്റ്റർ ദ്വീപ് മോയ് എന്നറിയപ്പെടുന്ന ശിലാബിംബങ്ങൾക്ക് പ്രസിദ്ധമാണ്.
  12. ക്രിസ്മസ് ദ്വീപ് ഇന്ത്യൻ മഹാസമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഓസ്ട്രേലിയയുടെ ഭാഗമാണിത്.
  13. കരീബിയൻ കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് സമൂഹമാണ് വെസ്റ്റ് ഇൻഡീസ്.
  14. 1982 ൽ ബ്രിട്ടനും അർജന്റീനയും തമ്മിൽ അവകാശ തർക്കത്തിന്ടെ പേരിൽ ഏറ്റുമുട്ടിയത് ഫോക്ലാൻഡ്സ് ദ്വീപിനു വേണ്ടിയായിരുന്നു.
  15. ഫോക്ലാൻഡ്സ് ദ്വീപുകളുടെ ഉടമസ്ഥാവകാശം ഇപ്പോൾ ബ്രിട്ടനാണ്.
  16. ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗമായ പ്രധാന ദ്വീപുകളാണ് മഡഗാസ്കർ,സുമാത്ര,ജാവ,ലക്ഷദ്വീപ്,ആൻഡമാൻ നിക്കോബാർ ദ്വീപുകൾ തുടങ്ങിയവ.
  17. ബോർണിയ,ന്യൂഗിനിയ എന്നീ ദ്വീപുകൾ പസിഫിക് സമുദ്രത്തിലാണ്.
  18. എല്ലിസ്മിയർ ദ്വീപ് ആർട്ടിക് സമുദ്രത്തിലാണ്.
  19. ബാഫിൻ ,ഐസ്ലാൻഡ് എന്നീ ദ്വീപുകൾ ഉത്തര അറ്റ്ലാന്റിക് സമൂഹത്തിലാണ്.
  20. മ്യാന്മറിൽ നിന്ന് ചൈന പാട്ടത്തിനെടുത്തിരിക്കുന്ന ദ്വീപാണ് ബംഗാൾ ഉൾക്കടലിലെ കോക്കോ ദ്വീപ്.
  21. കോസ്റ്റാറിക്കയുടെ ഭാഗമായി പസിഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന  ദ്വീപാണ് കോക്കോസ് ദ്വീപ്.
  22. ഉരഗങ്ങളും,ഉഭയ ജീവികളും ഇല്ലാത്ത ദ്വീപാണ് ഐസ്ലാൻഡ്.ഐസ്ലാൻഡിലെ ഹെക്ല അഗ്നിപർവതം നരകത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്നു.
  23. നെപ്പോളിയൻ ജനിച്ചത് മെഡിറ്ററേനിയൻ കടലിലെ കോഴ്സിക്ക ദ്വീപിലും മരണമടഞ്ഞത് അറ്റ്ലാന്റിക് സമുദ്രത്തിലെ സെന്റ് ഹെലേന ദ്വീപിലുമാണ്.
  24. സതീഷ് ധവാൻ സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്ന ദ്വീപാണ് ശ്രീഹരിക്കോട്ട.
  25. എലിഫന്റാ ദ്വീപുകൾ മഹാരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്നു.
  26. ഇന്ത്യയും ബംഗ്ളാദേശും തമ്മിൽ തർക്കം നിലനിൽക്കുന്ന ദ്വീപാണ് ബംഗാൾ ഉൾക്കടലിലെ ന്യൂ മൂർ ദ്വീപ്.
  27. സിന്ധു നദീതട സംസ്കാര  ധോളവീര സ്ഥിതി ചെയ്യുന്ന ദ്വീപാണ് ഖാദിർ ബെറ്റ്.
  28. നർമദാ-താപ്തി അഴിമുഖത്തെ ദ്വീപാണ് ആലിയബറ്റ് ദ്വീപ്.
  29. പരീക്കുഡ് ദ്വീപ് സ്ഥിതി ചെയ്യുന്നത് ചിലിക്ക തടാകത്തിലാണ്.
  30. ക്രോസ് ദ്വീപ് മുംബൈയിലാണ്.
  31. ഓയിസ്റ്റർ റോക്ക്,മിഡിൽ ഗ്രൗണ്ട് കോസ്റ്റൽ ബാറ്ററി എന്നിവ നേവിയുടെ നിയന്ത്രണത്തിലുള്ള മുംബൈയിലെ ദ്വീപുകളാണ്.
  32. ഭവാനി ദ്വീപ്,ദിവി സീമ ദ്വീപ് എന്നിവ ആന്ധ്രാപ്രദേശിലെ കൃഷ്ണ നദിയിലാണ്.
  33. കേരളത്തിലെ ഏറ്റവും വലിയ നദീ ദ്വീപാണ് വയനാട്ടിലെ കബനി നദിയിലുള്ള കുറവാ ദ്വീപ്.
  34.  കാക്കാത്തുരുത്ത് വെടിമാട് ദ്വീപ്,ധർമ്മടം തുരുത്ത് കവ്വായി ദ്വീപ് എന്നിവ കണ്ണൂർ ജില്ലയിലാണ്.
  35. ദേശാടനപ്പക്ഷികൾക്ക് പേരുകേട്ട പാതിരാമണൽ ദ്വീപ് വേമ്പനാട്ട് കായലിലാണ്. 
  36. ആലപ്പുഴ ജില്ലയിൽ വേമ്പനാട്ടുകായലിലുള്ള ദ്വീപ് പഞ്ചായത്താണ് പെരുമ്പളം.
  37. അഷ്ടമുടിക്കായലിനും കല്ലടയാറിനും മദ്ധ്യേ സ്ഥിതി ചെയ്യുന്ന തുരുത്താണ്  മൺറോ തുരുത്ത്.
  38. ചാലിയം ദ്വീപ് കോഴിക്കോട് ജില്ലയിലാണ്.
  39. കോഴിക്കോട് ജില്ലയിൽ കേരള തീരത്തോട് ചേർന്ന് അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് വെള്ളിയാം കല്ല്.
വമ്പൻ ദ്വീപുകൾ 
  1. ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീൻലാൻഡ്, അറ്റ്ലാന്റിക് സമുദ്രത്തിനും ആർട്ടിക്ക് സമുദ്രത്തിനും മദ്ധ്യേ ഇത് സ്ഥിതി ചെയ്യുന്നു.
  2. ഡെന്മാർക്കിന്റെ നിയന്ത്രണത്തിലുള്ള ദ്വീപാണിത്. പ്രാദേശിക ഭാഷയിൽ കാലാലിത്ത് നൂനാത്ത് എന്ന പേരിലാണ് ഗ്രീൻ ലാൻഡ് അറിയപ്പെടുന്നത് നൂക്ക് ആണ്. ഗ്രീൻ ലാൻഡിന്റെ തലസ്ഥാന പ്രദേശം.
  3. വിസ്തൃതിയിൽ രണ്ടാം സ്ഥാനത്ത് ന്യൂ ഗിനിയ ദ്വീപാണ്. മൂന്നാം സ്ഥാനത്ത് ബോർണിയയും നാലാം സ്ഥാനത്ത് മഡഗാസ്കറുമാണ്.
  4. ഇന്ത്യൻ മഹാ സമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപാണ് മഡഗാസ്കർ. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ദ്വീപുകളിലൊന്നാണിത്.
  5. എട്ടാമത്തെ ഭൂഖണ്ഡം എന്നും മഡഗാസ്കർ അറിയപ്പെടുന്നു.
  6. ജപ്പാനിലെ ഏറ്റവും വലിയ ദ്വീപാണ് ഹോൻഷൂ. ടോക്കിയോ നഗരം ഈ ദ്വീപിലാണ്.
  7. മെഡിറ്ററേനിയൻ അഥവാ മധ്യ ധരണ്യാഴിയിലെ ഏറ്റവും വലിയ ദ്വീപാണ് സിസിലി. 
  8. സിസിലി ദ്വീപിൽ സ്ഥിതി ചെയുന്ന യൂറോപ്പിലെ ഏറ്റവും വലിയ സജീവ അഗ്നി പർവതമാണ് മൗണ്ട് എറ്റ് ന .
  9. ഗിന്നസ്  റെക്കോർഡ് പ്രകാരം ലോകത്തെ ഏറ്റവും വലിയ നദീജന ദ്വീപാണ്. ഇന്ത്യയിലെ മാജുലി ദ്വീപ് അസമിലെ ബ്രഹ്മപുത്ര നദിയിൽ സ്ഥിതി ചെയ്യുന്ന മാജുലി ദ്വീപ് ഇന്ത്യയിലെ ആദ്യ ദ്വീപ് ജില്ലയാണ്.
  10. ലോകത്തിലെ ഏറ്റവും വലിയ തടാക ദ്വീപാണ് കാനഡയിലെ ഹുറോൺ തടാകത്തിലെ മാനിട്ടോളിൻ.
  11. ഏറ്റവും വലിയ കരീബിയൻ ദ്വീപാണ് ക്യൂബ.
  12. ഇന്തോനേഷ്യയുടെ ഭാഗമായ ജാവ ദ്വീപാണ് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ദ്വീപ്.
  13. ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ദ്വീപാണ് ജപ്പാനിലെ ഹോൻഷൂ, യു.കെ യിലെ ഗ്രേറ്റ് ബ്രിട്ടൻ ആണ് മൂന്നാം സ്ഥാനത്ത്. ഫിലിപ്പീൻസിലെ ലൂസോൺ നാലാം സ്ഥാനത്തും ഇൻഡോനേഷ്യയിലെ സുമാത്ര അഞ്ചാം സ്ഥാനത്തുമാണ്.
  14. ലോകത്തിലെ ഏറ്റവും ജന സാന്ദ്രത കൂടിയ ദ്വീപ് രാഷ്ട്രമാണ് സിംഗപ്പൂർ.
ഉപദ്വീപുകൾ 
  1. മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ട കരഭാഗങ്ങളാണ് ഉപദ്വീപുകൾ.
  2. അറേബ്യൻ ഉപദ്വീപാണ് ലോകത്തിലെ ഏറ്റവും വലിയ ഉപദ്വീപ്.
  3. ഉപദ്വീപുകളുടെ വൻകര എന്നറിയപ്പെടുന്ന ഭൂഖണ്ഡമാണ് യൂറോപ്പ്.
  4. യൂറോപ്പിലെ ഏറ്റവും വലിയ ഉപദ്വീപാണ് സ്കാന്ഡിനേവിയൻ ഉപദ്വീപ്.
  5. ഡെൻമാർക്ക്,നോർവേ,സ്വീഡൻ,ഫിൻലാൻഡ്,ഐസ്ലാൻഡ്,എന്നിവയാണ് സ്കാന്ഡിനേവിയൻ രാഷ്ട്രങ്ങൾ ഇവ നോർഡിക് രാജ്യങ്ങളെന്നും അറിയപ്പെടുന്നു.
  6. യൂറോപ്പിലെ പ്രശസ്തമായ മറ്റൊരു ഉപദ്വീപാണ് ഇബേറിയൻ ഉപദ്വീപ്.
  7. യു കെ യുടെ ഭാഗമായ ജിബ്രാൾട്ടർ,സ്പെയിൻ,പോർച്ചുഗൽ,അന്റോറ എന്നിവയാണ് ഇബേറിയൻ ഉപദ്വീപിലെ രാജ്യങ്ങൾ.
  8. അറബിക്കടൽ, ബംഗാൾ ഉൾക്കടൽ എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗങ്ങൾ ഇന്ത്യൻ ഉപദ്വീപിന്റെ ചുറ്റിലുമായി സ്ഥിതി ചെയ്യുന്നു.
  9. പാൽമർ ഉപദ്വീപ് സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം അന്റാർട്ടികയാണ്.
ദ്വീപ സമൂഹങ്ങൾ 
  1. ഒന്നിലധികം ദ്വീപുകളുടെ കൂട്ടത്തെയാണ് ആർക്കിപ്പേലഗോ അഥവാ ദ്വീപസമൂഹം എന്ന് വിളിക്കുന്നത്.
  2. ഇന്തോനേഷ്യയാണ് ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം.
  3. ആയിരം ദ്വീപുകളുടെ നാട് എന്നാണ് ഇൻഡോനേഷ്യ അറിയപ്പെടുന്നത്.
  4. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ദ്വീപ് രാഷ്ട്രമാണ് ഇന്തോനേഷ്യ.
  5. ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപുകളും ആൻഡമാൻ നിക്കോബാർ ദ്വീപുകളും ദ്വീപസമൂഹങ്ങളാണ്.
ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹം 
  1. ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹത്തിൽ അഞ്ഞൂറിലധികം ദ്വീപുകളുണ്ട്.
  2. സമുദ്രാന്തർ ഭാഗത്തെ പർവത ശിഖിരങ്ങളിൽ രൂപമെടുക്കുന്ന ദ്വീപുകൾക്ക് ഉദാഹരണമാണ് ആൻഡമാൻ ദ്വീപുകൾ.
  3. ഇറ്റാലിയൻ യാത്രികനായ നിക്കോളോ കോണ്ടി ദൈവത്തിന്റെ ദ്വീപ് എന്ന് വിശേഷിപ്പിച്ചത് ആൻഡമാനെയാണ് .
  4. ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹങ്ങളെ വേർതിരിക്കുന്നത് ടെൻ ഡിഗ്രി ചാനൽ ആണ്.
  5. സൗത്ത് ആൻഡമാൻ, ലിറ്റിൽ ആൻഡമാൻ എന്നിവയെ ഡങ്കൻ പാസ്സേജ് വേർതിരിക്കുന്നു.
  6. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതമായ ബാരൺ ആൻഡമാൻ ദ്വീപുകളുടെ ഭാഗമാണ്.
  7. ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റമായ ഇന്ദിരാ പോയിന്റ് നിക്കോബാറിലാണ്.
  8. പോർട്ട് ബ്ലെയർ ആണ് ആൻഡമാൻ ടെ തലസ്ഥാനം.
  9. ആൻഡമാൻ ദ്വീപുകളിൽ ഏറ്റവും വലുത് മിഡിൽ ആൻഡമാൻ ദ്വീപാണ്.
  10. നിക്കോബാർ ദ്വീപുകളിൽ ഏറ്റവും വലുത് ഗ്രേറ്റ് നിക്കോബാർ ദ്വീപാണ്.
  11. നോർത്ത് ആൻഡമാൻ ദ്വീപിൽ സ്ഥിതി ചെയ്യുന്ന 731 മീറ്റർ ഉയരമുള്ള സാഡിൽ പീക്കാണ് ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി.
  12. മൗണ്ട് തുള്ളിയറാണ് നിക്കോബാറിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി.
  13. ഡാനിഷ് ആധിപത്യകാലത്ത് ആൻഡമാൻ നിക്കോബാർ ന്യൂ ഡെൻമാർക്ക് എന്ന് അറിയപ്പെട്ടിരുന്നു.
  14. എമറാൾഡ് ഐലൻഡ് എന്ന പേരിലും ആൻഡമാൻ നിക്കോബാർ അറിയപ്പെടുന്നുണ്ട്.
  15. ആൻഡമാൻ നിക്കോബാറിനെയും ഇന്തോനേഷ്യയെയും വേർതിരിക്കുന്നത് ഗ്രേറ്റ് ചാനൽ ആണ്.
  16. ആൻഡമാനെയും മ്യാന്മറിനെയും വേർതിരിക്കുന്നത് കൊക്കോ ചാനൽ ആണ്.
  17. ആൻഡമാനോട് അടുത്ത് സ്ഥിതി ചെയ്യുന്ന മ്യാന്മാറിന്റെ ദ്വീപാണ് ലിറ്റിൽ കൊക്കോ.
  18. മഹാത്മാ ഗാന്ധി മറൈൻ  നാഷണൽ പാർക്ക്, ഗ്രേറ്റ് നിക്കോബാർ ബയോസ്ഫിയർ റിസർവ് എന്നിവ ആൻഡമാൻ നിക്കോബാറിലാണ്.
  19. വീർ സവർക്കർ രാജ്യാന്തര വിമാനത്താവളം ആൻഡമാൻ നിക്കോബാറിന്റെ തലസ്ഥാനമായ പോർട്ട് ബ്ലെയറിലാണ്.
  20. ഇന്ത്യയിലെ പതിമൂന്നാമത്തെ മേജർ തുറമുഖം പോർട്ട് ബ്ലെയറിൽ ആണ്.
  21. ഷഹീദ് ആൻഡ് സ്വരാജ് എന്ന് ആൻഡമാൻ നിക്കോബാർ ദ്വീപിനെ വിശേഷിപ്പിച്ചത് സുബാഷ് ചന്ദ്ര ബോസാണ്.
ലക്ഷദ്വീപുകൾ 
  1. കേരളത്തിന്റെ പടിഞ്ഞാറേ തീരത്ത് അറബിക്കടലിൽ ചിതറി കിടക്കുന്ന 36 ദ്വീപുകൾ ചേർന്ന ദ്വീപ സമൂഹമാണ് ലക്ഷദ്വീപ്.
  2. ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമാണ് ലക്ഷദ്വീപ്.
  3. കോറൽ ഐലൻഡ് അഥവാ പവിഴ ദ്വീപുകൾക്ക് ഉദാഹരണമാണ് ലക്ഷ ദ്വീപ്.
  4. ലക്ഷ ദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് ആന്ത്രോത്ത്.
  5. ലക്ഷദ്വീപിന്റെ തലസ്ഥാനം കവരത്തിയാണ്.


No comments:

Powered by Blogger.