രസതന്ത്ര പഠന സാമഗ്രി - ആസിഡ്സ്


ആസിഡ്സ് 
 1. പി.എച്ച് മൂല്യം ഏഴിൽ താഴെ വരുന്ന പദാർഥങ്ങളാണ് ആസിഡുകൾ.
 2. ഹൈഡ്രജന്റെ വീര്യം  എന്ന അർത്ഥമുള്ള പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ എന്നതാണ് പി.എച്ച് ന്ടെ പൂർണ്ണരൂപം.
 3. പൂജ്യം  മുതൽ  14 വരെയാണ് ഒരു ലായനിയുടെ പി.എച്ച് മൂല്യം നിർണയിക്കുന്ന വിലകൾ.
 4. പി.എച്ച് മൂല്യം 7 വരുന്ന ലായനി ആസിഡിന്റെയോ ആൽക്കലിയുടെയോ സ്വഭാവം കാണിക്കുന്നില്ല.
 5. ജലത്തിൻടെ പി.എച്ച് മൂല്യം 7 ആണ്.
 6. പി.എച്ച് മൂല്യം ഏഴിൽ കൂടുതലുള്ള പദാർഥങ്ങളാണ് ആൽക്കലി.
 7. പി.എച്ച് സ്കെയിൽ കണ്ടു പിടിച്ചത് സൊറൻസൺ ആണ്.
 8. ലിറ്റ് മസ് പേപ്പർ ഉപയോഗിച്ച് ആസിഡിന്റെയും ആൽക്കലിയുടെയും സാന്നിധ്യം തിരിച്ചറിയാൻ കഴിയും.
 9. ആസിഡുകൾ നീല ലിറ്റ് മസ് നെ ചുവപ്പ് നിറമാക്കുന്നു.
 10. ചുവപ്പ് ലിറ്റ്മസിനെ നീല  നിറമാക്കുന്നത് ആൽക്കലികളാണ്.
 11. എല്ലാ ആസിഡുകളിലും പൊതുവായി കാണപ്പെടുന്ന മൂലകമാണ് ഹൈഡ്രജൻ.
 12. ആസിഡുകൾ കാർബനെറ്റുകളുമായി പ്രവർത്തിക്കുമ്പോൾ ജലവും കാർബൺ ഡൈ ഓക്സൈഡും ഉണ്ടാകുന്നു.
 13. ആസിഡിന്റെ സ്വഭാവം കാണിക്കുന്ന ഹൈഡ്രജൻ അയോണുകൾ ഇല്ലാത്ത സംയുക്തമാണ് ല്യൂയിസ് ആസിഡുകൾ.
 14. അലോഹ ഓക്സൈഡുകൾ ജലത്തിൽ ലയിച്ചാൽ ആസിഡ് ഉണ്ടാകുന്നു. ഇതിനു ഉദാഹരണമാണ് സോഡാ വാട്ടർ.
 15. ആസിഡുകൾ ആൽകലിയുമായി പ്രവർത്തിച്ച് ജലവും ലവണവും ആയി മാറുന്ന പ്രക്രിയയാണ്  ന്യൂട്രലൈസേഷൻ.
 16. ജലത്തിൽ ലയിച്ച് ഹൈഡ്രോണിയം അയോൺ നൽകുന്നവയാണ് ആസിഡുകൾ.
 17. ആസിഡുകളുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങളാണ് ല്യൂവിസ് സിദ്ധാന്തം. അറീനിയസ് സിദ്ധാന്തം ലോറി ബ്രോൺസ്റ്റഡ് സിദ്ധാന്തം എന്നിവ.
ഓർഗാനിക് ആസിഡ് 
 1. സസ്യജന്യ ആസിഡുകളായ സിട്രിക് ആസിഡ്, ടാർടാറിക് ആസിഡ്,അസറ്റിക് ആസിഡ് എന്നിവയെ പൊതുവിൽ പറയുന്ന പേരാണ് ഓർഗാനിക് ആസിഡ് അല്ലെങ്കിൽ കാർബോണിക് ആസിഡ്.
മിനറൽ ആസിഡ് 
 1. ധാതുക്കളിൽ നിന്ന് നിർമിക്കുന്ന ആസിഡുകളായ സൾഫ്യൂരിക് ആസിഡ്,നൈട്രിക് ആസിഡ് ഹൈഡ്രോക്ലോറിക് ആസിഡ് എന്നിവയെ പൊതുവിൽ പേരാണ് മിനറൽ ആസിഡ്.
സൾഫ്യൂരിക് ആസിഡ് 
 1. രാസവസ്തുക്കളുടെ  രാജാവ് (കിംഗ് ഓഫ് കെമിക്കൽസ്)  എന്നറിയപ്പെടുന്നത് സൾഫ്യുരിക് ആസിഡാണ്.
 2. ഡയനാമിറ്റ് നിർമിക്കാൻ ഉപയോഗിക്കുന്ന ആസിഡാണ് സൾഫ്യുരിക്ക് ആസിഡ്.
 3. സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്നതും സൾഫ്യൂരിക് ആസിഡാണ്.
 4. ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നത് സൾഫ്യൂരിക് ആസിഡാണ്.
 5. സൾഫ്യൂരിക് ആസിഡിന്റെ മേഘപടലങ്ങളുള്ള ഗ്രഹമാണ് ശുക്രൻ.
 6. ലെഡ് സ്റ്റോറേജ് ബാറ്ററികളിലെ സൾഫ്യൂരിക് ആസിഡിന്റെ അളവ് 33.50 ശതമാനമാണ്.
 7. എണ്ണ ശുദ്ധീകരണത്തിനും മലിനജല സംസ്കരണത്തിനും ഉപയോഗിക്കുന്ന ആസിഡാണ് സൾഫ്യൂരിക് ആസിഡ്.
 8. പഞ്ചസാരയിൽ സൾഫ്യൂരിക് ആസിഡ് ചേർക്കുമ്പോൾ കറുപ്പ് നിറമാകുന്നു. ഇത് സൾഫ്യൂരിക് ആസിഡിന്റെ നിർജലീകാരക സ്വഭാവത്തെ കാണിക്കുന്നു.
 9. സൾഫ്യൂരിക് ആസിഡിനേക്കാൾ 100 ശതമാനം വീര്യമുള്ള ആസിഡുകൾ സൂപ്പർ ആസിഡുകൾ എന്നറിയപ്പെടുന്നു.
 10. H 2 SO 4 എന്നതാണ് സൾഫ്യൂരിക് ആസിഡിന്റെ രാസവാക്യം.
നൈട്രിക് ആസിഡ് 
 1. സ്പിരിറ്റ് ഓഫ് നൈറ്റർ എന്നറിയപ്പെടുന്നത് നൈട്രിക് ആസിഡാണ്.
 2. അക്ക്വഫോർട്ടീസ് എന്ന പേരിൽ അറിയപ്പെടുന്നതും നൈട്രിക് ആസിഡാണ്.
 3. വായുവിൽ പുകയുന്ന ആസിഡാണ് നൈട്രിക് ആസിഡ്.
 4. സ്വർണം ശുദ്ധീകരിക്കാനുപയോഗിക്കുന്ന ആസിഡാണ് നൈട്രിക് ആസിഡ്.
 5. പ്രോട്ടീൻ ന്ടെ സാന്നിധ്യം അറിയാനുപയോഗിക്കുന്ന ആസിഡാണ് നൈട്രിക് ആസിഡ്.
 6. നൈട്രിക് ആസിഡ് തൊലിപ്പുറമേ വീണാൽ അത് തൊലിയിലെ പ്രോട്ടീനുമായി പ്രവർത്തിച്ച് മഞ്ഞ നിറമുള്ള സാന്തോപ്രോട്ടിക് ആസിഡ് ഉണ്ടാകുന്നതിനാൽ തൊലി മഞ്ഞ നിറത്തിൽ കാണപ്പെടുന്നു.
 7. റോക്കറ്റുകളിൽ ഓക്സിലേറ്ററായി ഉപയോഗിക്കുന്ന ആസിഡാണ് നൈട്രിക് ആസിഡ്.
 8. HNO3 എന്നതാണ് നൈട്രിക് ആസിഡിന്റെ രാസവാക്യം.
ഹൈഡ്രോക്ലോറിക് ആസിഡ് 
 1. സ്പിരിറ്റ് ഓഫ് സാൾട്ട് എന്നറിയപ്പെടുന്നത് ഹൈഡ്രോക്ലോറിക് ആസിഡാണ്.
 2. മ്യുറിയാറ്റിക് ആസിഡ് എന്ന പേരിലും ഹൈഡ്രോക്ലോറിക് ആസിഡ് അറിയപ്പെടുന്നു.
 3. മനുഷ്യന്റെ ആമാശയത്തിലെ ആസിഡാണ് ഹൈഡ്രോക്ലോറിക് ആസിഡ്.
 4. ദഹനത്തിന് സഹായിക്കുന്ന ആസിഡാണിത്.
 5. ഓക്സിജൻ അടങ്ങിയിട്ടില്ലാത്ത ആസിഡാണ് ഹൈഡ്രോക്ലോറിക് ആസിഡ്.
 6. HCl എന്നതാണ് ഹൈഡ്രോക്ലോറിക് ആസിഡിന്റെ രാസവാക്യം.
അസറ്റിക് ആസിഡ് 
 1. ആദ്യം കണ്ടുപിടിച്ച അല്ലെങ്കിൽ തിരിച്ചറിഞ്ഞ ആസിഡാണ് അസറ്റിക് ആസിഡ്.
 2. ഏറ്റവും പഴക്കമുള്ള ആസിഡ് എന്നറിയപ്പെടുന്നത് അസറ്റിക് ആസിഡാണ്.
 3. നേർപ്പിച്ച അസറ്റിക് ആസിഡാണ് സിന്തറ്റിക് വിനാഗിരി.
 4. എഥനോയിക് ആസിഡ് എന്നറിയപ്പെടുന്നത് അസറ്റിക് ആസിഡാണ്.
 5. വെള്ളം ചേർത്ത് നേർപ്പിക്കാത്ത ഗാഢ അസറ്റിക് ആസിഡ് ഗ്ലേഷ്യൽ അസറ്റിക് ആസിഡ് എന്നും അറിയപ്പെടുന്നു.
 6. ഏറ്റവും ലഘുവായ രണ്ടാമത്തെ കാർബോക്സിലിക് ആസിഡാണ് അസറ്റിക് ആസിഡ്.
 7. സെല്ലുലോസ് അസറ്റേറ്റ്, ഫോട്ടോ ഗ്രാഫിക് ഫിലിം പോളിവിനൈൽ അസറ്റേറ്റ്, സിന്തറ്റിക് ഫൈബർ എന്നിവയുടെ നിർമാണത്തിലെ പ്രധാന കെമിക്കൽ റീ ഏജൻറ് ആണ് അസറ്റിക് ആസിഡ്.
 8. CH3 COOH എന്നതാണ് അസറ്റിക് ആസിഡിന്റെ രാസവാക്യം.
ഫോർമിക് ആസിഡ് 
 1. റബ്ബർ പാൽ ഖരീഭവിക്കാനുപയോഗിക്കുന്ന ആസിഡാണ് ഫോർമിക് ആസിഡ്.
 2. ഉറുമ്പു കടിയേൽക്കുമ്പോൾ ചൊറിച്ചിൽ അനുഭവപ്പെടാൻ കാരണമായ വസ്തു ഫോർമിക് ആസിഡാണ്.
 3. ഉറുമ്പ് എന്ന് അർഥം വരുന്ന ലാറ്റിൻ പദമായ ഫോർമിക് എന്നതിൽ നിന്നാണ് പേര് ലഭിച്ചത്.
 4. ഉറുമ്പ്,തേനീച്ച,കടന്നൽ എന്നിവയുടെ ശരീരത്തിലെ ആസിഡാണ് ഫോർമിക് ആസിഡ്.
 5. മെഥനോയിക് ആസിഡ് എന്നറിയപ്പെടുന്നത് ഫോർമിക് ആസിഡാണ്.
 6. വ്യാവസായികമായി ഫോർമിക് ആസിഡ് നിർമിക്കുന്നത് എഥനോളിൽ നിന്നാണ്.
 7. ഏറ്റവും ലഘുവായ കാർബോക്സിലിക്  ആസിഡാണ് ഫോർമിക് ആസിഡ്.
 8. CH2 O2 എന്നതാണ് ഫോർമിക് ആസിഡിന്റെ രാസവാക്യം.


No comments:

Powered by Blogger.