ഡെയിലി കറൻറ് അഫയേഴ്‌സ് 07/06/2020

ഡെയിലി കറൻറ് അഫയേഴ്‌സ് 07/06/2020

🌏 വന്ദേ ഭാരത് മിഷന് കീഴിൽ സിവിൽ ഏവിയേഷൻ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും, നൈപുണ്യ വികസന സംരംഭക മന്ത്രാലയം എന്നിവ ചേർന്ന് ആരംഭിച്ച സ്‌കിൽ മാപ്പിംഗ് എക്സർസൈസിൻടെ പേര് - SWADES (Skilled Workers Arrival Database for Employment Support)

🌏 PPE കിറ്റുകൾ ധരിക്കുന്ന ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും ആശ്വാസം നൽകുന്നതിന് വേണ്ടി DRDO വികസിപ്പിച്ചെടുത്ത പേർസണൽ എയർ സർക്കുലേഷൻ സിസ്റ്റത്തിന്റെ പേരെന്താണ് - SUMERU-PACS 

🌏 ഗുസ്താവ് ട്രോവ് അവാർഡിനായി ഏഷ്യയിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഏക സോളാർ ബോട്ട് - ആദിത്യ 

🌏 സാങ്കേതിക സഹകരണത്തിനായി ISRO യുമായി ധാരണാ പത്രത്തിൽ ഒപ്പു വെച്ച സ്ഥാപനം - ARIES (Aryabatta Research Institute of Observational Science, Nainital)

🌏 കോവിഡ് പരിശോധനയ്ക്കുള്ള കിറ്റുകളുടെ ഗുണ നിലവാരം വിലയിരുത്തി അംഗീകാരം നൽകാൻ അനുമതി ലഭിച്ച കേരളത്തിലെ ആദ്യ സ്ഥാപനം - രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (തിരുവനന്തപുരം)

🌏 ഹരിത കേരളം മിഷൻടെ കണ്ണൂർ ജില്ലാ ഘടകം തദ്ദേശീയ മാങ്ങ, ചക്ക ഇനങ്ങളുടെ സംരക്ഷണത്തിനായി ആരംഭിച്ച പദ്ധതി - പൈതൃകം പദ്ധതി 

🌏 2020 ൽ നടക്കേണ്ട ലോക ആർച്ചറി ഫീൽഡ് ചാമ്പ്യൻഷിപ്പ് ഏത് വർഷത്തേക്കാണ് മാറ്റി വെച്ചത് - 2022 (വേദി - യങ്ങ്ടൺ ,യു എസ് എ)

🌏 ഓപ്പറേഷൻ ബ്ലൂ സ്റ്റാർ സൈനിക നടപടി നടന്നതിന്റെ എത്രാമത് വാർഷികമാണ് ജൂൺ ആറിന് ആചരിച്ചത് - 36


No comments:

Powered by Blogger.