പഠന സാമഗ്രി - യു.എൻ. ഏജൻസികൾ ,ലോക ബാങ്ക്, നാണയ നിധി


യു എൻ ഏജൻസികൾ ,ലോക ബാങ്ക്, നാണയ നിധി 
രാജ്യാന്തര തൊഴിൽ സംഘടന (ILO)
  1. ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യത്തെ പ്രത്യേക ഏജൻസിയായി മാറിയ സംഘടനയാണ് International Labour Organization (ILO) അഥവാ രാജ്യാന്തര തൊഴിൽ സംഘടന.
  2. 1919 ഒക്ടോബർ 29 നാണ് രാജ്യാന്തര തൊഴിൽ സംഘടന നിലവിൽ വന്നത്.
  3. 1946 ലാണ് രാജ്യാന്തര തൊഴിൽ സംഘടന ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ഏജൻസിയായത്.
  4. രാജ്യാന്തര തൊഴിൽ സംഘടനയുടെ ആസ്ഥാനം ജനീവയാണ്.
  5. 1969 ലെ സമാധാന നൊബേൽ നേടിയ സംഘടനയാണിത്.
  6. രാജ്യാന്തര തലത്തിൽ തൊഴിൽ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയാണ് രാജ്യാന്തര തൊഴിൽ സംഘടന.
  7. രാജ്യാന്തര തൊഴിൽ സംഘടനയുടെ ഇപ്പോഴത്തെ ഡയറക്ടർ ജനറൽ ഗേ റൈഡർ ആണ്.
  8. രാജ്യാന്തര തൊഴിൽ സംഘടനയുടെ അംഗ രാജ്യങ്ങളുടെ എണ്ണം 187 ആണ്.
  9. പാർലമെൻറ് ഓഫ് ലേബർ എന്നറിയപ്പെടുന്ന രാജ്യാന്തര ലേബർ കോൺഫറൻസ് എല്ലാ വർഷവും സംഘടിപ്പിക്കുന്നത് രാജ്യാന്തര തൊഴിൽ സംഘടനയാണ്.
ഭക്ഷ്യ കാർഷിക സംഘടന (FAO)
  1. Food and Agriculture Organization (FAO) അഥവാ ഭക്ഷ്യ കാർഷിക സംഘടന 1945 ഒക്ടോബർ 16 ന് രൂപം കൊണ്ടു.
  2. ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നത് ഭക്ഷ്യ കാർഷിക സംഘടനയുടെ സ്ഥാപക ദിനമായ ഒക്ടോബർ 16 ആണ്.
  3. രണ്ടാം ലോക മഹായുദ്ധാനന്തരം രൂപം കൊണ്ട ആദ്യത്തെ ഇന്റർ ഗവണ്മെന്റ് സംഘടനയാണ് ഭക്ഷ്യ കാർഷിക സംഘടന കാനഡയിലാണ് ഭക്ഷ്യ കാർഷിക സംഘടന രൂപം കൊണ്ടത്.
  4. ഭക്ഷ്യ കാർഷിക സംഘടനയുടെ ഇപ്പോഴത്തെ ഡയറക്ടർ ജനറൽ ആണ് ഷ്യൂ ഡോങ്ഗ്യൂ 
  5. ഭക്ഷ്യ കാർഷിക സംഘടനയുടെ ആസ്ഥാനം - റോം 
  6. വിശപ്പിനെതിരെ പോരാടുന്ന ഐക്യരാഷ്ട്ര സഭയുടെ ഏജൻസിയാണ് ഭക്ഷ്യ കാർഷിക സംഘടന.
  7. ഭക്ഷ്യ കാർഷിക സംഘടനയിലെ അംഗ രാജ്യങ്ങളുടെ എണ്ണം 197.
  8. പോഷകാഹാരവും ജീവിത നിലവാരവും മെച്ചപ്പെടുത്തുക, ഭക്ഷ്യ വസ്തുക്കളുടെയും കാർഷിക ഉൽപ്പന്നങ്ങളുടെയും ഉത്പാദനം ഉയർത്തിക്കൊണ്ട് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഭക്ഷ്യ കാർഷിക സംഘടനയ്ക്കുള്ളത്.
ലോകാരോഗ്യ സംഘടന (WHO)
  1. World Health Organization (WHO) അഥവാ ലോകാരോഗ്യ സംഘടന രൂപീകൃതമായത് 1948 ഏപ്രിൽ 7 നാണ്.
  2. ലോകാരോഗ്യ ദിനമായി ആചരിക്കുന്നത് ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനമായ ഏപ്രിൽ 7 നാണ്.
  3. ലോകത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുക, രോഗ നിവാരണ യത്നങ്ങൾ നടത്തുക എന്നിവയാണ് ലോകാരോഗ്യ സംഘടനയുടെ പ്രധാന ചുമതലകൾ.
  4. പകർച്ച വ്യാധി രോഗങ്ങളായ എയ്ഡ്സ്, സാർസ്, എബോള,മലേറിയ,ക്ഷയം,കോവിഡ്, തുടങ്ങിയവ നിവാരണം ചെയ്യുന്നതിനായി പ്രയത്നിക്കുന്ന ഐക്യരാഷ്ട്ര സഭ ഏജൻസിയാണ് ലോകാരോഗ്യ സംഘടന.
  5. ലോകാരോഗ്യ സംഘടനയുടെ ഇപ്പോഴത്തെ ഡയറക്ടർ ജനറലാണ് ടെഡ്രോസ് അദാനം.
  6. ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം ജനീവ.
ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസ്ത്ര സാംസ്കാരിക സംഘടന (യുനെസ്കോ)
  1. United Nations Educational, Scientific and Cultural Organisation (UNESCO) അഥവാ ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസ്ത്ര സാംസ്കാരിക സംഘടന രൂപീകൃതമായത് 1946 ലാണ്.
  2. യുനെസ്കോ യുടെ ആസ്ഥാനം  പാരീസ് (Place de Fontenoy) ആണ്.
  3. യുനെസ്കോ യുടെ ഇപ്പോഴത്തെ ഡയറക്ടർ ജനറൽ ഓഡ്രേ അസോലെ ആണ്.
  4. യുനെസ്കോയ്ക്ക് 193 അംഗരാജ്യങ്ങളും 11 അസോഷ്യേറ്റ് മെമ്പർമാരും ഉണ്ട്.
  5. വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം,വിവര വിനിമയം എന്നിവയുടെ പുരോഗതി, സുസ്ഥിര വികസനം, സമാധാന സ്ഥാപനം, ദാരിദ്ര്യ നിർമാർജനം തുടങ്ങിയവയാണ് യുനെസ്കോയുടെ പ്രധാന ലക്ഷ്യങ്ങൾ.
  6. ലോക പൈതൃക പട്ടിക തയ്യാറാക്കുന്നത് യുനെസ്കൊയാണ്.
രാജ്യാന്തര അണുശക്തി സംഘടന (IAEA)
  1. International Atomic Energy Agency (IAEA) അഥവാ രാജ്യാന്തര അണുശക്തി സംഘടന 1957 ജൂലൈ 29 നാണ് നിലവിൽ വന്നത്.
  2. രാജ്യാന്തര അണുശക്തി സംഘടനയുടെ ആസ്ഥാനം ഓസ്ട്രേലിയയിലെ വിയന്നയിലാണ്.
  3. കാനഡയിലെ ടൊറേന്റോയിലും ജപ്പാനിലെ ടോക്കിയോയിലും ആയി രണ്ടു റീജിയണൽ സേഫ് ഗാർഡ് ഓഫീസറുകൾ ഐ എ ഇ എ യ്ക്കുണ്ട്.
  4. IAEA യ്ക്ക് ജനീവയിലും ന്യൂയോർക്കിലും ആയി രണ്ടു ലെയ്സൺ ഓഫീസുകൾ ഉണ്ട്.
  5. രാജ്യാന്തര അണുശക്തി സംഘടനയുടെ ഇപ്പോഴത്തെ ഡയറക്ടർ ജനറൽ റഫേൽ ഗ്രോസി.
  6. IAEA യിലെ അംഗരാജ്യങ്ങളുടെ എണ്ണം 171 ആണ്.
  7. 2005 ലെ സമാധാന നൊബേൽ സമ്മാനം നേടിയ സംഘടനയാണ് രാജ്യാന്തര അണുശക്തി സംഘടന.
  8. ഐ എ ഇ എ യ്ക്കും ഡയറക്ടർ ജനറലായിരുന്ന മുഹമ്മദ് എൽബറാദിയ്ക്കും സംയുക്തമായാണ് നൊബേൽ ലഭിച്ചത്.
  9. ആണവോർജം സമാദാനത്തിന് (Atoms For Peace) എന്നതാണ് രാജ്യാന്തര അണുശക്തി സംഘടനയുടെ ആപ്ത വാക്യം.
  10. അമേരിക്കൻ പ്രെസിഡന്റായിരുന്ന ഐസൻ ഹോവർ 1953 ഡിസംബർ 8 ന് യു എൻ പൊതു സഭയിൽ അവതരിപ്പിച്ച പ്രസംഗത്തിന്റെ തലക്കെട്ടായിരുന്നു Atoms For Peaceഎന്നത്.
  11. സമാദാനപരമായ ആവശ്യങ്ങൾക്ക് ആണവോർജം ഉപയോഗിക്കുന്നതിനും ആണവായുധം ഉൾപ്പെടെയുള്ള സൈനിക ആവശ്യങ്ങൾക്ക് ആണവോർജം ഉപയോഗിക്കുന്നത് തടയുകയും ചെയ്യുന്നതിനായുള്ള സംഘടനയാണ് ഐ എ ഇ എ .
ലോക ബാങ്ക്
  1. ലോക ബാങ്ക് ഗ്രൂപ്പ് പ്രധാനമായും അഞ്ച് സ്ഥാപനങ്ങൾ ചേർന്നതാണ്.
  2. രാജ്യാന്തര പുനർ നിർമ്മാണ വികസന ബാങ്ക് (IBRD),രാജ്യാന്തര വികസന നിധി IDA), രാജ്യാന്തര ധനകാര്യ കോർപറേഷൻ (IFC),ബഹുകക്ഷി നിക്ഷേപ സുരക്ഷാ സമിതി (MIGA),രാജ്യാന്തര നിക്ഷേപ തർക്ക പരിഹാര കേന്ദ്രം (ICSID) എന്നിവയാണ് അഞ്ച് സ്ഥാപനങ്ങൾ.
  3. ലോകബാങ്ക് ഗ്രൂപ്പിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ഡേവിഡ് മാൽപാസ്.
  4. ലോക ബാങ്കിന്റെ ആസ്ഥാനം വാഷിംഗ്ടൺ ഡി സി.
  5. ദാരിദ്ര്യ നിർമ്മാർജ്ജനമാണ് പ്രധാന ലക്ഷ്യം. 
  6. ദാരിദ്ര്യം ഇല്ലാത്ത ഒരു ലോകത്തിനു വേണ്ടി പ്രവർത്തിക്കുക (Working for a World Free of poverty) എന്നതാണ് ലോക ബാങ്കിന്റെ ആപ്തവാക്യം.
  7. അംഗരാജ്യങ്ങളുടെ വികസനത്തിനും പുനർ നിർമാണത്തിനും വായ്പകൾ ദീർഘകാല അടിസ്ഥാനത്തിൽ നൽകുന്നത് ലോകബാങ്കാണ്.
  8. ലോകബാങ്കുമായി ബന്ധപ്പെട്ട പദമാണ് ദി തേർഡ് വിൻഡോ.
രാജ്യാന്തര പുനർ നിർമാണ വികസന ബാങ്ക് (IBRD)
  1. 1944 ലാണ് International Bank for Reconstruction and Development (IBRD),അഥവാ രാജ്യാന്തര പുനർ നിർമാണ വികസന ബാങ്ക് രൂപീകൃതമായത്.
  2. ഐ ബി ആർ ഡി യിലെ അംഗരാജ്യങ്ങളുടെ എണ്ണം 189.
  3. ഐ ബി ആർ ഡി യുടെ ആസ്ഥാനം വാഷിംഗ്ടൺ ഡി സി.
  4. അംഗങ്ങളായ വികസ്വര, അവികസിത രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകുകയാണ് ഐ ബി ആർ ഡി യുടെ ലക്ഷ്യം.
രാജ്യാന്തര വികസന നിധി 
  1. 1960 ലാണ് International Development Association (IDA) അഥവാ രാജ്യാന്തര വികസന നിധി രൂപം കൊണ്ടത്.
  2. ഐ ഡി എ യുടെ ആസ്ഥാനം വാഷിംഗ്ടൺ ഡി സി.
  3. ഐ ഡി എ യിലെ അംഗരാജ്യങ്ങളുടെ എണ്ണം 173.
  4. അവികസിത രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്നതാണ് ഐ ഡി എ യുടെ ലക്ഷ്യം.
  5. ഐ ഡി എ യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ക്രിസ്റ്റലിന ജോർജിവ.
രാജ്യാന്തര ധനകാര്യ കോർപറേഷൻ (IFC)
  1. 1956 ലാണ് International Finance Corporation (IFC) അഥവാ രാജ്യാന്തര ധനകാര്യ കോർപറേഷൻ രൂപം കൊണ്ടത്.
  2. ഐ എഫ് സി യുടെ ആസ്ഥാനം വാഷിംഗ്ടൺ ഡി സി .
  3. അവികസിത രാജ്യങ്ങളിൽ സ്വകാര്യ സംരംഭങ്ങളെ പരിപോഷിപ്പിക്കുക എന്നതാണ് ഐ എഫ്  സി യുടെ ലക്ഷ്യം.
  4. ഐ എഫ് സി യുടെ അംഗരാജ്യങ്ങളുടെ എണ്ണം 184.
  5. ഐ എഫ് സി യുടെ ചീഫ് എക്സിക്യൂട്ടീവ്  ഫിലിപ്പ് ലെഹോറോ.
ബഹുകക്ഷി നിക്ഷേപ സുരക്ഷാ സമിതി (MIGA)
  1. 1988 ലാണ് Multilateral Investment Guarantee Agency (MIGA) അഥവാ ബഹുകക്ഷി നിക്ഷേപ സുരക്ഷാ സമിതി സ്ഥാപിതമായത്.
  2. എം ഐ ജി എ യിൽ 181 അംഗരാജ്യങ്ങളുണ്ട്.
  3. എം ഐ ജി എ യുടെ ആസ്ഥാനം വാഷിംഗ്ടൺ ഡി സി.
  4. എം ഐ ജി എ യുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഹിറോഷി മറ്റനോ.
രാജ്യാന്തര നാണയ നിധി (IMF) 
  1. 1945 ലാണ് International Monetary Fund (IMF) അഥവാ രാജ്യാന്തര നാണയ നിധി രൂപം കൊണ്ടത്.
  2. അമേരിക്കയിലെ ബ്രെട്ടൻവുഡ് എന്ന സ്ഥലത്ത് 1944 ൽ ചേർന്ന യോഗത്തിലാണ് ഐ ബി ആർ ഡി യും രാജ്യാന്തര നാണയ നിധിയും രൂപീകരിക്കാൻ ധാരണയായത്.
  3. രാജ്യാന്തര പുനർ നിർമ്മാണ വികസന ബാങ്ക്, രാജ്യാന്തര നാണയ നിധി എന്നിവ ബ്രെട്ടൻവുഡ് ഇരട്ടകൾ എന്ന് അറിയപ്പെടുന്നു.
  4. രാജ്യാന്തര നാണയ നിധിയുടെ ആസ്ഥാനം വാഷിംഗ്ടൺ ഡി സി.
  5. രാജ്യാന്തര നാണയ സഹകരണം മെച്ചപ്പെടുത്തുക,രാജ്യാന്തര വ്യാപാരം വ്യാപിപ്പിക്കുക, നാണയ കൈമാറ്റ സ്ഥിരത ഉറപ്പാക്കുക വ്യാപാര രംഗത്തെ വിദേശ നിയന്ത്രണങ്ങളിൽ  ഇളവ് ഏർപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് രാജ്യാന്തര നാണയ നിധി രൂപീകൃതമായത്. 
  6.  രാജ്യങ്ങളുടെ ബാലൻസ് ഓഫ് പേയ്മെന്റ് കുറവ്  ഹ്രസ്വകാല വായ്പകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നത് രാജ്യാന്തര നാണയനിധിയാണ്.
  7. രാജ്യാന്തര നാണയ നിധിയിലെ അംഗരാജ്യങ്ങളുടെ എണ്ണം 189. 
  8. രാജ്യാന്തര നാണയ നിധിയിലെ  ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്. 
  9. രാജ്യാന്തര നാണയ നിധിയുടെ ഇപ്പോഴത്തെ മാനേജിങ് ഡയറക്ടർ ക്രിസ്റ്റലിന ജോർജീവ.
ഐക്യ രാഷ്ട്ര ശിശു സഹായ ഫണ്ട് (യൂണിസെഫ്)
  1. United Nations Children's Fund (UNICEF) അഥവാ ഐക്യരാഷ്ട്ര ശിശു സഹായ ഫണ്ട് 1946 ഡിസംബർ 11 നാണ്  രൂപീകൃതമായത്.
  2. രണ്ടാം ലോക  മഹായുദ്ധത്തിന്റെ കെടുതികൾ അനുഭവിച്ച രാജ്യങ്ങളിലെ കുട്ടികൾക്ക് അടിയന്തരമായി ഭക്ഷണവും ആരോഗ്യ സുരക്ഷയും ഒരുക്കുന്നതിന് വേണ്ടി സ്ഥാപിതമായ സംഘടനയാണ് യൂനിസെഫ്.
  3. യുണൈറ്റഡ് നേഷൻസ് ഇന്റർനാഷണൽ ചിൽഡ്രൻസ് എമർജൻസി ഫണ്ട്  ആദ്യത്തെ പേര്.
  4. പിന്നീട് ഇന്റർനാഷണൽ,എമർജൻസി എന്നീ പദങ്ങൾ സംഘടനയുടെ  പേരിൽ നിന്ന് നീക്കം ചെയ്തു.
  5. 1953 ൽ യൂനിസെഫ് ഐക്യരാഷ്ട്ര സഭയുടെ സ്ഥിരം ഏജൻസിയായി.
  6. ലുഡ്വിക് റാച്മാൻ ആണ് യൂനിസെഫിന്റെ സ്ഥാപകൻ.
  7. ന്യൂയോർക്ക് ആണ് യൂനിസെഫിന്റെ ആസ്ഥാനം.
  8. യൂനിസെഫിന്റെ ഇപ്പോഴത്തെ എക്സിക്യൂട്ടീവ് ഡയറക്ടർ ഹെൻറീറ്റ എച്ച്.ഫോർ.
  9. 1965 ലെ സമാധാന നൊബേൽ നേടിയ സംഘടനയാണ് യൂനിസെഫ്.
രാജ്യാന്തര വാർത്താവിനിമയ യൂണിയൻ (ITU) 
  1. International Telecommunication Union (ITU) അഥവാ രാജ്യാന്തര യൂണിയൻ 1865 ൽ രാജ്യാന്തര ടെലിഗ്രാഫ് കൺവെൻഷനിൽ സ്ഥാപിതമായി.
  2. 1947 ലാണ് ITU ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ഏജൻസിയായത്.  
  3. സ്പേസ് കമ്മ്യൂണിക്കേഷൻ ഉൾപ്പെടെ രാജ്യാന്തര തലത്തിൽ എല്ലാത്തരം വാർത്താവിനിമയ പരിപാടികളുടെയും നിയന്ത്രണം, സംവിധാനം, രൂപരേഖ എന്നിവ നടത്തുന്നത് ITU ആണ്.
  4. ITU ന്ടെ ആസ്ഥാനം ജനീവ.
  5. ITU ന്ടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ ഹോലിൻ സാവോ.
  6. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്, വയർലെസ്സ് ടെക്നോളജി, എയ്റോ നോട്ടിക്കൽ മാരിടൈം നാവിഗേഷൻ, റേഡിയോ അസ്ട്രോണമി,  നിരീക്ഷണം,ടെലിവിഷൻ സംപ്രേക്ഷണം, മൊബൈൽ ലാൻഡ് ഫോൺ നെറ്റ് വർക്ക്, ഭാവി തലമുറ നെറ്റ്വർക്ക് തുടങ്ങിയ മേഖലയിൽ ഊർജിത പ്രവർത്തനം നടത്തുന്ന സംഘടനയാണ് ITU.
രാജ്യാന്തര തപാൽ യൂണിയൻ (UPU)
  1. 1874 ഒക്ടോബർ 9 ന് രൂപീകൃതമായ സംഘടനയാണ് രാജ്യാന്തര തപാൽ യൂണിയൻ. 
  2. ലോക തപാൽ ദിനമായി ആചരിക്കുന്നത് യു പി യു സ്ഥാപക ദിനമായ ഒക്ടോബർ 9 നാണ്.
  3. ദേശീയ തപാൽ ദിനം ഒക്ടോബർ 10 ആണ്.
  4. യു പി യു വിന്ടെ ആസ്ഥാനം സ്വിറ്റസർലാൻഡിലെ ബേൺ ആണ്.
  5. ഫിലിപ്പീൻസിലെ മനിലയാണ് ഏഷ്യ പസിഫിക് പോസ്റ്റൽ യൂണിയന്റെ ആസ്ഥാനം.
  6. അംഗരാജ്യങ്ങൾക്കിടയിലെ തപാൽ നയങ്ങൾ കൈകാര്യം ചെയ്യുന്ന ഐക്യരാഷ്ട്ര സഭയുടെ ഏജൻസിയാണ് യു പി യു.
  7. യു പി യു വിൻടെ ഔദ്യോഗിക ഭാഷ ഫ്രഞ്ചാണ്. ഇംഗ്ലീഷ് പ്രവർത്തക ഭാഷയായി ഉപയോഗിക്കുന്നു.
  8. കോൺസ്, അഡ്മിനിസ്ട്രേഷൻ കൗൺസിൽ, പോസ്റ്റൽ ഓപ്പറേഷൻ കൗൺസിൽ, ഇന്റർനാഷണൽ ബ്യുറോ എന്നിങ്ങനെ നാല് ഘടകങ്ങളാണ് യു പി യു വിനുള്ളത്.
  9. യു പി യു വിന്ടെ മാഗസിൻ ആണ് യൂണിയൻ പോസ്റ്റൽ.
  10. യു പി യു വിന്ടെ ഇപ്പോഴത്തെ ഡയറക്ടർ ജനറൽ ബിഷാർ അബ്ദി റഹ്മാൻ ഹുസ്സൈൻ ആണ്.
ലോക ബാങ്ക് 
  1. ലോക ബാങ്ക് ഗ്രൂപ്പ് പ്രധാനമായും അഞ്ച് സ്ഥാപനങ്ങൾ ചേർന്നതാണ്.
  2. രാജ്യാന്തര പുനർ നിർമ്മാണ വികസന ബാങ്ക് (IBRD),രാജ്യാന്തര വികസന നിധി IDA), രാജ്യാന്തര ധനകാര്യ കോർപറേഷൻ (IFC),ബഹുകക്ഷി നിക്ഷേപ സുരക്ഷാ സമിതി (MIGA),രാജ്യാന്തര നിക്ഷേപ തർക്ക പരിഹാര കേന്ദ്രം (ICSID) എന്നിവയാണ് അഞ്ച് സ്ഥാപനങ്ങൾ.
  3. ലോകബാങ്ക് ഗ്രൂപ്പിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ഡേവിഡ് മാൽപാസ്.
  4. ലോക ബാങ്കിന്റെ ആസ്ഥാനം വാഷിംഗ്ടൺ ഡി സി.
  5. ദാരിദ്ര്യ നിർമ്മാർജ്ജനമാണ് പ്രധാന ലക്ഷ്യം. 
  6. ദാരിദ്ര്യം ഇല്ലാത്ത ഒരു ലോകത്തിനു വേണ്ടി പ്രവർത്തിക്കുക (Working for a World Free of poverty) എന്നതാണ് ലോക ബാങ്കിന്റെ ആപ്തവാക്യം.
  7. അംഗരാജ്യങ്ങളുടെ വികസനത്തിനും പുനർ നിർമാണത്തിനും വായ്പകൾ ദീർഘകാല അടിസ്ഥാനത്തിൽ നൽകുന്നത് ലോകബാങ്കാണ്.
  8. ലോകബാങ്കുമായി ബന്ധപ്പെട്ട പദമാണ് ദി തേർഡ് വിൻഡോ.
രാജ്യാന്തര പുനർ നിർമാണ വികസന ബാങ്ക് (IBRD)
  1. 1944 ലാണ് International Bank for Reconstruction and Development (IBRD),അഥവാ രാജ്യാന്തര പുനർ നിർമാണ വികസന ബാങ്ക് രൂപീകൃതമായത്.
  2. ഐ ബി ആർ ഡി യിലെ അംഗരാജ്യങ്ങളുടെ എണ്ണം 189.
  3. ഐ ബി ആർ ഡി യുടെ ആസ്ഥാനം വാഷിംഗ്ടൺ ഡി സി.
  4. അംഗങ്ങളായ വികസ്വര, അവികസിത രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകുകയാണ് ഐ ബി ആർ ഡി യുടെ ലക്ഷ്യം.


No comments:

Powered by Blogger.